തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ എട്ട് മരണം. 13 പേര്‍ക്ക് പരിക്കേറ്റു. എട്ട് പേരെ കാണാതായി. നിലവില്‍ സംസ്ഥാനത്തുടനീളമായി പ്രവര്‍ത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരാണുള്ളത്.
പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത്. 66 ക്യാമ്പുകളിലായി 1669 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ 35 ക്യാമ്പുകളിലായി 824 പേരാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിശക്തമായ മഴയില്‍ 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Leave a Comment
Your comment will be visible after admin approval.