രൂപയ്ക്ക് നേട്ടം; യു.എസ് ഡോളറിനെതിരെ 20 പൈസ ഉയർന്ന് 94.79 ലെത്തി

Global Indian Writer · October 16, 2026 · 1 min read · 0 Comments · 0 Shares

മുംബൈ: യു.എസ് ഡോളറിനെതിരെ വെള്ളിയാഴ്ചയും നേട്ടമുണ്ടാക്കി ഇന്ത്യൻ രൂപ. ഡോളറിനെതിരെ രൂപ 20 പൈസ ഉയർച്ച നേടിയ രൂപ 94.79 നിലയിലെത്തി. കഴിഞ്ഞ ദിവസം രൂപ 18 പൈസ ഉയർന്ന് 94.99ലാണ് രൂപ വ്യാപാരം അവസാനിച്ചത്.

അമേരിക്കൻ കറൻസി ദുർബലമാകുന്നതും റിസർവ് ബാങ്കിന്റെ വിദേശനാണ്യ വിപണിയുടെ ഇടപെടലുകളുടെ പോസിറ്റീവ് ആഘാതവുമാണ് രൂപയ്ക്ക് കരുത്തായത്. യു.എസ് ട്രഷറി വരുമാനം കുറഞ്ഞതും ആഭ്യന്തര കറൻസിയുടെ ഉയർച്ചയ്ക്ക് തുണയായി. എന്നാൽ ക്രൂഡ് ഓയിൽ വില ഉയർന്നതും ഓഹരി വിപണിയിലെ ഇടിവും കാരണം ഇന്ത്യൻ രൂപയ്ക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപ 94.75ലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടത് 94.79 ലെത്തുകയായിരുന്നു.

“ഡോളർ സൂചികയിലെ ഇടിവും യു.എസ് ട്രഷറി വരുമാനം കുറഞ്ഞതും രൂപയെ പിന്തുണച്ചു. എന്നിരുന്നാലും, ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിപ്പ് രൂപയുടെ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടു. യു.എസ് പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് (പി.പി.ഐ) പ്രതീക്ഷിച്ചതിലും ഉയർന്നതായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.