ടെക്സാസിൽ ‘സ്ക്രൂവേം’ ഈച്ചകളുടെ ആക്രമണം; യുഎസിൽ ആകെ 29 കേസുകൾ

Global Indian Writer · July 2, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

ഓ സ്റ്റിൻ (ടെക്സാസ്): അമേരിക്കയിൽ ആറ് പതിറ്റാണ്ടിന് ശേഷം ‘ന്യൂ വേൾഡ് സ്ക്രൂവേം’ എന്ന മാരക പരാദബാധ തിരിച്ചെത്തി. കേവലം ഒരു മാസത്തിനുള്ളിൽ രാജ്യത്താകെ 29 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 28 എണ്ണവും ടെക്സാസിലാണ്.

ഒരു വളർത്തുനായ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. വ്യാപനം തടയാൻ 21 കൗണ്ടികളിൽ ഭാഗിക ക്വാറന്റൈൻ പ്രഖ്യാപിച്ചു.എന്താണ് സ്ക്രൂവേം? ചൂടുരക്തമുള്ള മൃഗങ്ങളുടെ മുറിവുകളിൽ ഈച്ചകൾ മുട്ടയിട്ട്, അതിൽ നിന്നുണ്ടാകുന്ന പുഴുക്കൾ ജീവനുള്ള കോശങ്ങൾ കാർന്നുതിന്നുന്ന അവസ്ഥയാണിത്.ലക്ഷണം: മൃഗങ്ങളുടെ ശരീരത്തിലെ വലിയ മുറിവുകളും അതിൽ ജീവനോടെ കാണപ്പെടുന്ന പുഴുക്കളും. അപൂർവ്വമായി മനുഷ്യരെയും ബാധിക്കാം.രോഗം പടരാതിരിക്കാൻ യു.എസ് കൃഷിവകുപ്പ് (USDA) പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.