സെന്തിൽ പത്മനാഭൻ പ്രമുഖ റൈഡ് ഷെയറിങ് കമ്പനിയായ ‘ലിഫ്റ്റിന്റെ’ പുതിയ സി.ടി.ഒ ജൂലൈ 20-ന് ചുമതലയേൽക്കും

Global Indian Writer · July 11, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

പ്രമുഖ റൈഡ് ഷെയറിങ് കമ്പനിയായ ലിഫ്റ്റ് (Lyft), ഇന്ത്യൻ വംശജനായ സെന്തിൽ പത്മനാഭനെ തങ്ങളുടെ പുതിയ ചീഫ് ടെക്നോളജി ഓഫീസറായി (CTO) നിയമിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഈ പുതിയ നിയമനം. ജൂലൈ 20-ന് അദ്ദേഹം ചുമതലയേൽക്കും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് റിഷർക്ക് കീഴിലായിരിക്കും അദ്ദേഹം പ്രവർത്തിക്കുക.

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഇബേയിൽ (eBay) എൻജിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സെന്തിൽ. തമിഴ്‌നാട്ടിലെ പി.എസ്.ജി കോളേജ് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിരുദവും, ബിറ്റ്സ് പിലാനിയിൽ നിന്ന് സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള സാങ്കേതിക വിദഗ്ദ്ധനാണ്. യാത്രാക്കാർക്കും ഡ്രൈവർമാർക്കും മികച്ച അനുഭവം നൽകുന്നതിനായി എ.ഐ അധിഷ്ഠിത സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പ്രതികരിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.