അനിൽ മറ്റത്തിക്കുന്നേൽ
ഒട്ടാവ: കാനഡയിൽ സ്ഥിരതാമസം (Permanent Residency – PR) ആഗ്രഹിക്കുന്നവിദേശ തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും പുതിയ പ്രതീക്ഷനൽകിക്കൊണ്ട് ഗ്രാമീണ കുടിയേറ്റ പദ്ധതിയായ Rural Community ImmigrationPilot (RCIP) സ്ഥിരം കുടിയേറ്റ പദ്ധതിയാക്കി മാറ്റിയതായി കനേഡിയൻ സർക്കാർപ്രഖ്യാപിച്ചു.
2026 നവംബർ 9-ന് നോവ സ്കോഷ്യയിലെ പിക്ടൂ കൗണ്ടിയിൽ നടന്ന ചടങ്ങിൽകാനഡയുടെ ഇമിഗ്രേഷൻ മന്ത്രി ലീന മെറ്റ്ലെജ് ഡിയാബാണ് പ്രഖ്യാപനംനടത്തിയത്. 2027–2029 കാലയളവിലേക്കുള്ള കുടിയേറ്റ പദ്ധതിയുടെ ഭാഗമായി2027-ൽ പുതിയ Rural Community Immigration Program വഴി 5,500 പേർക്ക്സ്ഥിരതാമസ പ്രവേശനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കാനഡയിലെ പ്രധാന നഗരങ്ങളായ ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ എന്നിവിടങ്ങളിലേക്ക് മാത്രം കുടിയേറ്റക്കാർ കേന്ദ്രീകരിക്കുന്ന സാഹചര്യംമാറ്റി, തൊഴിലാളിക്ഷാമം നേരിടുന്ന ചെറുപട്ടണങ്ങളിലേക്കും ഗ്രാമീണമേഖലകളിലേക്കും വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.
കാനഡയിൽ ജനസംഖ്യ കുറയുന്നതും പ്രായമായവരുടെ എണ്ണം വർധിക്കുന്നതും ഗ്രാമീണ
മേഖലകളിലെ തൊഴിൽരംഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യപരിപാലനം,
വിദ്യാഭ്യാസം, വ്യാപാരം, സേവനമേഖലകൾ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന
തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിന് വിദേശ തൊഴിലാളികളുടെ സേവനം
പ്രയോജനപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
2025 ജനുവരിയിൽ ആരംഭിച്ച RCIP പരീക്ഷണാടിസ്ഥാനത്തിലുള്ള
പദ്ധതിയായിരുന്നു. എന്നാൽ പദ്ധതിയുടെ വിജയവും ഗ്രാമീണ മേഖലകളിലെ
തൊഴിലാളികളുടെ ആവശ്യകതയും പരിഗണിച്ചാണ് ഇപ്പോൾ സ്ഥിരം പദ്ധതിയാക്കാൻ
തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ കാനഡയിലെ ആറ് പ്രവിശ്യകളിലായി 14 കമ്മ്യൂണിറ്റികളാണ് പദ്ധതിയിൽ
ഉൾപ്പെട്ടിരിക്കുന്നത്. നോവ സ്കോഷ്യയിലെ പിക്ടൂ കൗണ്ടി, ഒന്റാറിയോയിലെ
നോർത്ത് ബേ, സഡ്ബറി, ടിമ്മിൻസ്, സോൾട്ട് സെന്റ് മേരി, തണ്ടർ ബേ,
മാനിറ്റോബയിലെ സ്റ്റെയിൻബാക്ക്, ആൾട്ടോണ/റൈൻലാൻഡ്, ബ്രാൻഡൻ,
സസ്കാച്ചെവാനിലെ മൂസ് ജാ, ആൽബർട്ടയിലെ ക്ലാരെഷോം, ബ്രിട്ടീഷ് കൊളംബിയയിലെ
വെസ്റ്റ് കൂറ്റ്നേ, നോർത്ത് ഒകനാഗൻ ഷുസ്വാപ്പ്, പീസ് ലിയാർഡ് എന്നിവയാണ്
ഈ പ്രദേശങ്ങൾ.
ഭാവിയിൽ കൂടുതൽ കമ്മ്യൂണിറ്റികളെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അവയുടെ
യോഗ്യതാ മാനദണ്ഡങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും സർക്കാർ
വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിയിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർക്ക് അംഗീകൃത
തൊഴിലുടമയിൽനിന്നുള്ള യോഗ്യമായ ജോലി വാഗ്ദാനം ആവശ്യമാണ്. ബന്ധപ്പെട്ട
കമ്മ്യൂണിറ്റിയുടെ ശുപാർശയും കുടിയേറ്റ വകുപ്പിന്റെ മറ്റ് യോഗ്യതാ
നിബന്ധനകളും പാലിക്കണം. വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം, ഭാഷാപ്രാവീണ്യം
തുടങ്ങിയവയും അപേക്ഷകരുടെ യോഗ്യത നിർണയിക്കുന്നതിൽ പ്രധാനമാണ്.
ഇന്ത്യയിൽനിന്നുള്ള നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, മറ്റ് വിദഗ്ധ
തൊഴിലാളികൾ, കാനഡയിൽ പഠനം പൂർത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾ
എന്നിവർക്ക് ഈ പദ്ധതി പ്രയോജനകരമാകാൻ സാധ്യതയുണ്ട്. എന്നാൽ ഓരോ
കമ്മ്യൂണിറ്റിയും നിശ്ചയിക്കുന്ന മുൻഗണനാ തൊഴിലുകളിലും അംഗീകൃത
തൊഴിലുടമകളിലും അവസരങ്ങൾ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും അപേക്ഷകരുടെ
സാധ്യത.
Leave a Comment
Your comment will be visible after admin approval.