Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'40 വയസ്സായി മക്കളെ', പിറന്നാൾ ആഘോഷമാക്കി റിമി ടോമി

’40 വയസ്സായി മക്കളെ’, പിറന്നാൾ ആഘോഷമാക്കി റിമി ടോമി

മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി നാല്‍പതാം പിറന്നാള്‍ കുടുംബത്തോടൊപ്പം മാലദ്വീപില്‍ ആഘോഷമാക്കിയതാണ് നവ മാധ്യമങ്ങളിലെ വൈറൽ കാഴ്ച. അവിടെ നിന്നുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതിനൊപ്പം നല്‍കിയ കുറിപ്പാണ് ഏറ്റവും രസകരം.

‘ജീവിതം 40-ല്‍ ആരംഭിക്കുന്നു. എനിക്ക് 40 ആയിട്ടില്ല, 18 വയസ്സും 22 വര്‍ഷം അനുഭവസമ്പത്തുമുള്ള വ്യക്തിയാണ് എന്ന് പറയാന്‍ താത്പര്യമുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞാലും 40 വയസ്സായി മക്കളേ’ എന്നാണ് റിമി കുറിച്ചത്.

https://www.instagram.com/p/CxejdisBT1d/?igshid=MzRlODBiNWFlZA==

ഫ്‌ളോറല്‍ പ്രിന്റുള്ള സ്ലീവ്‌ലെസ് ഗൗണ്‍ അണിഞ്ഞാണ് താരം മാലദ്വീപില്‍ നിന്നുള്ള ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് യോജിക്കുന്ന കറുപ്പ് ഹൈ ഹീല്‍ ചെരുപ്പും ധരിച്ചു.

ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്. എന്തൊക്കെ പറഞ്ഞാലും വയസ് 40 ആണെന്ന് തോന്നുന്നില്ല എന്നായിരുന്നു അധികപേരും കുറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments