പി.പി ചെറിയാൻ
ന്യൂയോർക്ക്: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ വൻ അട്ടിമറി. ന്യൂയോർക്കിലെ പതിമൂന്നാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ, അഞ്ച് തവണ എം.പിയായിരുന്ന പ്രമുഖ ഡെമോക്രാറ്റിക് നേതാവ് അഡ്രിയാനോ എസ്പയ്യത്തിനെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിയായ ഡാരിയലിസ അവില ഷെവലിയർ പരാജയപ്പെടുത്തി. 32-കാരിയായ ഡാരിയലിസ സി.യു.എൻ.വൈ സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ്.
ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെയാണ് ഡാരിയലിസ മത്സരിച്ചത്. നിലവിലെ ഡെമോക്രാറ്റിക് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ഈ പരാജയം. പാർട്ടിയിലെ പ്രമുഖ നേതാക്കളുടെയും വൻകിട കോർപ്പറേറ്റുകളുടെയും ഫണ്ടിന്റെയും പിന്തുണ എസ്പയ്യത്തിനുണ്ടായിരുന്നിട്ടും, സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളും ജനവിരുദ്ധ നയങ്ങളും ഉയർത്തിക്കാട്ടിയാണ് ഡാരിയലിസ അട്ടിമറി വിജയം നേടിയത്. ന്യൂയോർക്കിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ് ഈ ചരിത്ര വിജയം.
Leave a Comment
Your comment will be visible after admin approval.