സ്വകാര്യ മേഖലയിൽ യൂണിയനുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ സഹായ കരമായ ‘മേയേഴ്സ് ഓഫീസ് ഓഫ് വർക്കർ പവർ’ തൊഴിൽ ദിനമായ തിങ്കളാഴ്ച നിലവിൽ വന്നു

Global Indian Writer · September 8, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ന്യൂയോർക്ക്: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിലിടങ്ങളിൽ യൂണിയനുകൾ രൂപീകരിച്ച് പ്രവർത്തിക്കാനും സഹായവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. തൊഴിൽ ദിനമായ തിങ്കളാഴ്ച (സെപ്റ്റംബർ 7) ഇതിനായി ‘മേയേഴ്സ് ഓഫീസ് ഓഫ് വർക്കർ പവർ’ എന്ന പുതിയ സംവിധാനം രൂപീകരിച്ച് അദ്ദേഹം ഉത്തരവിറക്കി.

തൊഴിലാളികൾ ചൂഷണത്തിന് ഇരയാകുന്നതിന് മുൻപ് തന്നെ അവർക്ക് ആവശ്യമായ പിന്തുണയും ബോധവൽക്കരണവും നൽകുകയാണ് ഈ ഓഫീസിന്റെ ലക്ഷ്യം. മുൻ യു.എ.ഡബ്ല്യു (UAW) നേതാവും തൊഴിലാളി സംഘാടകനുമായ ടോണി പെർൾസ്റ്റീനാണ് പുതിയ ഏജൻസിയെ നയിക്കുന്നത്. തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക, തൊഴിലാളികൾക്ക് നിയമസഹായവും യൂണിയൻ സംഘടനകളുടെ പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.

സിറ്റി ഹാളിന്റെ ഈ ഇടപെടൽ തൊഴിലാളി സംഘടനകൾക്ക് വലിയ ആവേശം പകർന്നിട്ടുണ്ടെങ്കിലും, കോർപ്പറേറ്റ് നികുതി വർധന അടക്കമുള്ള മേയറുടെ നയങ്ങൾ കാരണം നഗരത്തിലെ പ്രമുഖ വ്യവസായികളുമായുള്ള ഭിന്നത രൂക്ഷമാകാനും ഇത് കാരണമായേക്കാം.

Share this story

Leave a Comment

Your comment will be visible after admin approval.