ടെന്നസിയിലെ വധശിക്ഷാ പരാജയം: ജയിൽ മേധാവി രാജി വെച്ചു

Global Indian Writer · October 4, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ടെന്നസി: ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടലുണ്ടായ ഗുരുതരമായ പിഴവിനെ തുടർന്ന്, സംസ്ഥാന ജയിൽ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ രാജി വെച്ചു. ക്രിസ്റ്റ പൈക്ക് എന്ന തടവുകാരിയുടെ വധശിക്ഷ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. മാരകമായ മരുന്ന് നൽകിയിട്ടും ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പായില്ല. തുടർന്ന് അബോധാവസ്ഥയിലായ ഇവർ നിലവിൽ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

ടെന്നസിയിൽ അഞ്ച് മാസത്തിനിടെ വധശിക്ഷ പരാജയപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ യു.എസ് അറ്റോർണി എഡ് സ്റ്റാൻ്റനെ ഗവർണ്ണർ ബിൽ ലീ നിയോഗിച്ചിട്ടുണ്ട്. അതുവരെ പുതിയ വധശിക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചു.

1995-ൽ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് 50 കാരിയായ ക്രിസ്റ്റ പൈക്ക്. ഇൻട്രാവെൻസിലെ (IV) തകരാറ് കാരണം മരുന്ന് രക്തക്കുഴലിലേക്ക് കൃത്യമായി എത്താതിരുന്നതാണ് പിഴവിന് കാരണമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.

Share this story

Leave a Comment

Your comment will be visible after admin approval.