ടെക്സസിൽ ഭർത്താവിനെയും രണ്ട് കുഞ്ഞുങ്ങളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ

Global Indian Writer · October 8, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഡെന്റൺ കൗണ്ടി(നോർത്ത് ടെക്സസ്): ടെക്സസിൽ ഭർത്താവിനെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും കത്തിയുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ. നോർത്‌ലേക്ക് (Northlake) സ്വദേശിനിയായ 37 കാരിയായ ഹോളി ലീയൻ ഫ്ലോറസ് ) ആണ് കൊലപാതകശ്രമത്തിന് പിടിയിലായത്.

ചൊവ്വാഴ്ച പുലർച്ചെ 4:20-ഓടെയാണ് സംഭവം. തന്റെ ഭാര്യ തലയിൽ കത്തികൊണ്ട് കുത്തിയെന്ന് കാണിച്ച് 34 കാരനായ ഭർത്താവ് ജസ്റ്റിൻ തന്നെയാണ് 911-ൽ പോലീസിനെ വിളിച്ച വിവരം അറിയിച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നെഞ്ചിൽ കുത്തേറ്റ നിലയിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയെയും പത്ത് മാസം പ്രായമുള്ള ആൺകുട്ടിയെയും കണ്ടെത്തുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് നോർത്‌ലേക്ക് പോലീസ് ചീഫ് റോബർട്ട് ക്രോഫോർഡ് പത്രസമ്മേളനത്തിൽ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.