ടെക്സസ് സ്റ്റേറ്റ് ഫെയർ ടിക്കറ്റ് നിരക്കുകൾ കുറച്ചു; കുട്ടികൾക്ക് 10 ഡോളർ മാത്രം

Global Indian Writer · August 18, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

ഡാളസ് :കഴിഞ്ഞ വർഷത്തെ ഉയർന്ന നിരക്കുകൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന്, ടെക്സസ് സ്റ്റേറ്റ് ഫെയർ പ്രവേശന നിരക്കുകളും പാർക്കിങ് ഫീസും കുറച്ചു. കുടുംബങ്ങൾക്ക് കൂടുതൽ ലാഭകരമായ രീതിയിലാണ് പുതിയ പ്രഖ്യാപനം.

3 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് എല്ലാ ദിവസവും ഇനി 10 ഡോളർ മാത്രം (കഴിഞ്ഞ വർഷത്തേക്കാൾ 12 ഡോളർ വരെ കുറവ്).ദിവസേനയുള്ള മുതിർന്നവരുടെ ടിക്കറ്റിൽ 2 ഡോളർ കുറച്ചു. കൂടാതെ തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം 5 മണിക്ക് ശേഷം 10 ഡോളറിന് പ്രവേശനം നേടാം.

പാർക്കിങ് നിരക്ക് 30 ഡോളറിൽ നിന്നും കുറച്ച് 25 ഡോളറാക്കി.

ചൊവ്വാഴ്ചകളിൽ മിഡ്‌വേ റൈഡുകൾക്ക് പ്രത്യേക കിഴിവും, വ്യാഴാഴ്ചകളിൽ ഭക്ഷണവസ്തുക്കൾക്ക് പ്രത്യേക വിലക്കുറവും ഉണ്ടായിരിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.