ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

Global Indian Writer · July 6, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസ്.

പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും സ്‌പെഷല്‍ ട്രെയിനുകളുടെ പ്രഖ്യാപനം. ആഘോഷവേളകളില്‍ പലപ്പോഴും മാസങ്ങള്‍ക്ക് മുന്‍പേ ട്രെയിന്‍ ബുക്കിങ്ങുകള്‍ മുഴുവനാകുന്നതിനാല്‍ ഏറെ യാത്രാദുരിതം നേരിടാറുണ്ടായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.