കുടിയേറ്റക്കാരുടെ ബാങ്ക് വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കണം; പ്രസിഡണ്ട് പുതിയ എക്സിക്യൂട്ടീവ് ഓഡർ പുറത്തിറക്കി

Global Indian Writer · May 21, 2026 · 1 min read · 0 Comments · 0 Shares

എബി മക്കപ്പുഴ

വാഷിംഗ്ടൺ:യുഎസ് സാമ്പത്തിക മേഖലയിൽ നടക്കുന്ന അനധികൃത ഇടപാടുകൾ വേരോടെ നശിപ്പിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാരുടെ ബാങ്ക് വിവരങ്ങൾ നിരീക്ഷിക്കണം എന്ന പുതിയ എക്സിക്യൂട്ടീവ് ഓഡർ പ്രസിഡണ്ട് ട്രംപ് പുറത്തിറക്കി.
യുഎസിൽ നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന ആളുകൾക്ക് അല്ലെങ്കിൽ അനധികൃത കുടിയേറ്റക്കാർക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും , വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കുമായി അപേക്ഷിക്കാനും സാധിക്കാതെ വരും. അങ്ങനെ ഉള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തനും ഗുലേറ്റർമാർക്കും സർക്കാർ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.ഈ നിയമം പ്രധനമായും ലക്ഷ്യമിടുന്നത് തൊഴിൽ നികുതി വെട്ടിപ്പ്, ബാങ്ക് അക്കൗണ്ടുകളുടെ ഒർജിനൽ ഉടമസ്ഥാവകാശം മറച്ചുവെക്കൽ, മനുഷ്യക്കടത്ത്, എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് കണ്ടെത്തി തടയുക എന്നതാണ്. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ , ബാങ്കുകളെ സഹായിക്കണം എന്ന് ട്രഷറി ഡിപ്പാർട്ട്മെന്റിനോട് ഉത്തരവ് ലഭിച്ചിട്ടുണ്ട്.
യുഎസിലെ ധനകാര്യ സ്ഥാപനങ്ങൾ ഇവിടെ വരുന്ന ഇടപാടുകാരുടെ സാമ്പത്തിക നീക്കങ്ങളിൽ കൂടുതൽ ശ്രദ്ധ കൊണ്ടുവരണമെന്നും ജാഗ്രത പാലിക്കണം എന്ന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നുണ്ട്.
കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത് എന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്.
നിലവിൽ കുടിയേറ്റക്കാർ ബാങ്കുകളിൽ നിന്ന് വൻതോതിൽ വായ്പകൾ എടുത്തതിനു ശേഷം, അവരെ നാടുകടത്തേണ്ടി വന്നാൽ ആ തുക തിരികെ ലഭിക്കില്ലെന്ന് ഭരണകൂടം പറഞ്ഞു. ഇത് യുഎസിലെ ബാങ്കുകൾക്ക് വലിയ തിരിച്ചടിയാകും എന്നാണ് ഭരണകൂടം വാദിക്കുന്നത്.
അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന ഭീഷണികൾ പിഞ്ചിലെ നുള്ളിയെറിയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ഉത്തരവ് എന്ന് അധികൃതർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.