ട്രംപ് ഭരണകൂടം 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസകൾ തടഞ്ഞുകൊണ്ട് ഏർപ്പെടുത്തിയ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

Global Indian Writer · August 23, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ന്യൂയോർക്ക് പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് ഫെഡറൽ കുടിയേറ്റ നിയമത്തിന് എതിരാണെന്ന് ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് ജഡ്ജി ജീനെറ്റ് എ. വർഗാസ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാൻ, ബ്രസീൽ, യെമൻ തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാർക്ക് പൊതുസഹായം ആവശ്യമായി വന്നേക്കാമെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ വർഷത്തിന്റെ തുടക്കത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസകൾ തടഞ്ഞത്.

ഈ വിലക്ക് നിയമവിരുദ്ധവും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇത്തരത്തിലുള്ള വിസ നിഷേധിക്കലുകൾ കോടതി അസാധുവാക്കുകയും, ബാധകരായ കുടുംബങ്ങൾക്കും വ്യക്തികൾക്കും വീണ്ടും കൃത്യമായ പരിശോധനയിലൂടെ വിസ നടപടികൾ തുടരാൻ അവസരം ഒരുങ്ങുകയും ചെയ്യും.

ഈ നിയമനടപടികളുമായി ബന്ധപ്പെട്ട് കുടുംബങ്ങളുടെയും അഭയാർത്ഥികളുടെയും നിയമപരമായ അവകാശങ്ങൾക്കായി വാദിച്ച ലീഗൽ എയ്ഡ് സൊസൈറ്റി (The Legal Aid Society) തുടങ്ങിയ സംഘടനകൾ ഈ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.