സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ ഇന്ത്യന്‍ യുവതി അമേരിക്കയിൽ ട്രക്കിടിച്ച് മരിച്ചു

Global Indian Writer · October 5, 2026 · 1 min read · 0 Comments · 0 Shares

മിസോറി: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിലെ മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31) അന്തരിച്ചു. ശനിയാഴ്ച മിസോറിയിൽ നടന്ന വാഹനാപകടത്തിലാണ് യുവതി മരിച്ചത്. മിസോറിയിലെ സെന്റ് ലൂയിസിൽ റെസ്റ്ററന്റ് നടത്തുന്ന സുപ്രിയ ശനിയാഴ്ച റെസ്റ്ററന്റ് അടച്ചതിനുശേഷം സുഹൃത്തിനൊപ്പം കാറിൽ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുപ്രിയയുടെ സുഹൃത്തിനെ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

സുപ്രിയയുടെ ഭർത്താവ് പി. രഞ്ജിത്തും അമേരിക്കയിലാണുള്ളത്. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ഇദ്ദേഹമാണ് സുപ്രിയയുടെ മരണവിവരം ഞായറാഴ്ച രാവിലെ നാട്ടിൽ അറിയിച്ചത്. സുപ്രിയയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് സുപ്രിയയുടെ പിതാവ് തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.