യുഎഇ സന്ദർശിക്കാൻ വരുന്ന ഇന്ത്യക്കാർ യുഎഇയിൽ ചികിത്സ തേടുന്നതിന് ആവശ്യമായ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി

Global Indian Writer · November 3, 2026 · 1 min read · 0 Comments · 0 Shares

ദുബൈ: യുഎഇ സന്ദർശിക്കാൻ വരുന്ന ഇന്ത്യക്കാർ തങ്ങൾക്ക് യുഎഇയിൽ ചികിത്സ തേടുന്നതിന് ആവശ്യമായ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി. യുഎഇയിലെത്തിയ ശേഷം പലരും, ചികിത്സാ ചെലവ് താങ്ങാനാവാതെ കുടുങ്ങുന്ന സാഹചര്യത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്.

യുഎഇ സന്ദർശിക്കാനായി എത്തുന്നവർ രോഗബാധിതരായി ചികിത്സ തേടുകയും ഒടുവിൽ ചികിത്സാ ചെലവ് താങ്ങാനാകാതെ പ്രതിസന്ധിയിലാവുന്നതും ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് അബൂദബിയിലെ ഇന്ത്യൻ എംബസിയും, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി മുന്നറിയിപ്പ് നൽകിയത്. സന്ദർശനത്തിനായും വിനോദസഞ്ചാരത്തിനായും യുഎഇലേക്ക് പുറപ്പെടുന്നതിന് മുമ്പേ തങ്ങൾക്ക് മതിയായ ആരോഗ്യ ഇൻഷൂറൻസ് കവറേജുണ്ടെന്ന് യാത്രക്കാർ ഉറപ്പുവരീത്തണം. ഇത് കാഷ്‌ലൈസ് ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതും മെഡിക്കൽ എമർജൻസിയിൽ നാട്ടിലേക്ക് ചികിത്സക്ക് മടങ്ങേണ്ടി വന്നാൽ ആവശ്യമായ ചെലവുകൾ വഹിക്കുന്നതുമാകണമെന്നും എംബസി നിർദേശിച്ചു. തൊഴിൽ വിസയിലും ആശ്രിതവിസയിലും യുഎഇയിൽ താമസിക്കുന്നവരും തങ്ങളുടെ മെഡിക്കൽ ഇൻഷൂറൻസ് മതിയായ ചികിത്സാ കവറേജുള്ളതും നാട്ടിലേക്ക് ചികിൽസക്ക് പോകേണ്ടി വന്നാൽ അതിന്റെ ചെലവുകളും കവർ ചെയ്യുന്നതാകണമെന്നും എംബസി അധികൃതർ മുന്നറിപ്പിൽ നിർദേശിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.