Sunday, April 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാഗ് ഒരുക്കുന്ന 'സ്റ്റാർ ഡ്രീംസ് ഷോയ്ക്ക്‌ 'ഹൂസ്റ്റൺ റെഡിയായി;ഞായറാഴ്ച്ച ആവേശരാവ്!

മാഗ് ഒരുക്കുന്ന ‘സ്റ്റാർ ഡ്രീംസ് ഷോയ്ക്ക്‌ ‘ഹൂസ്റ്റൺ റെഡിയായി;ഞായറാഴ്ച്ച ആവേശരാവ്!

ജിൻസ് മാത്യു, റിവർസ്റ്റോൺ

ഹൂസ്റ്റൺ:നോർത്ത് അമേരിക്കൻ മലയാളികളെ ആവേശത്തിന്റെയുംആഹ്ലാദത്തിന്റെ യും തിരമാലകൾ അഞ്ഞടിച്ചുകൊണ്ട് ആവേശോജ്വലമായി നോർത്ത് അമേരിക്കൻ നഗരങ്ങളിൽ കത്തി ജ്വലിച്ചു കൊണ്ടിരിക്കുന്ന സ്റ്റാർ ഡ്രീംസ് അവതിരിപ്പിക്കുന്നമ്യൂസിക്ക്,കോമഡി, മാജിക്ക്,ഡാൻസ് ഷോയുടെ കലാശക്കൊട്ട് മെയ് മൂന്നാം തീയതി ഞായറാഴ്ച്ച വൈകുന്നേരം 5.30 ന് ഇമ്മാനുവേൽ മാർത്തോമാ സെന്ററിൽ അരങ്ങേറും.

രണ്ട് പതിറ്റാണ്ടുകളായി മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന നിത്യഹരിത താരം ഹണി റോസ്,പ്രശസ്ത‌ത നായികയും ഭരത നാട്യ കലാകാരിയുമായ റാണിയ (ചിഞ്ചു റാണി)പ്ലേ ബാക്ക് സിംഗറും റാപ്പറുമായ ഇന്ദു ലേഖാ വാര്യർ,മുവി ആർട്ടിസ്റ്റും കോറിയോഗ്രാഫറുമായ രാജ് കലേഷ് ദിവാകരൻ, പ്രശസ്ത‌ സിംഗറും വയലിനിസ്റ്റുമായ ഐഡിയാ സ്റ്റാർ സിംഗറിലുടെ കടന്നുവന്ന വിവേകാനന്ദൻ, രാജേഷ്,പ്രദീപ് ബാബു തുടങ്ങി നിരവധി കലാകാരുടെ സാന്നിധ്യം സ്റ്റേജ് ഷോയിക്ക് നിറക്കൂട്ടാകുന്നു.
5000ത്തിനൊടടുത്ത് മെമ്പർഷിപ്പ് ഉള്ളതും നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മാഗ് അതിന്റെ നാൽപ്പതാം വർഷം റൂബി ജൂബിലിയൊടനുബന്ധിച്ച് നടത്തുന്ന നാൽപ്പത് പരിപാടികളിൽ പ്രമുഖമായ
ഒന്നാണ് സ്റ്റാർ ഡ്രീസ് സ്റ്റേജ് ഷോ. നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള സ്ഥലത്ത് പുതിയതായി വിപുലമായ ഒരു കമ്യൂണിറ്റി സെന്റർ പണിയുന്നതിന്റെ ധന ശേഖരണാർത്ഥമാണ് ഈ പ്രോഗ്രാം.

ഹൂസ്റ്റണിലെ വലുതും ചെറുതുമായ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ,ഫാമിലികൾ, വ്യക്തികൾ എന്നിവർ സ്പോൺസേഴ്സായി സഹായിക്കുന്നുവെന്ന് മാഗ് പ്രസിഡന്റ് റോയി മാത്യു,സെക്രട്ടറി വിനോദ് ചെറിയാൻ,ട്രഷറാർ സുനിൽ തങ്കപ്പൻ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിനോദ് വാസുദേവൻ എന്നിവർ അറിയിച്ചു.

കൂടാതെ ഈവന്റ് ടിക്കറ്റുകൾ എളുപ്പത്തിൽ ലഭിക്കുവാൻ ക്രമീകരണം ചെയ്‌തിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ്റ് ഷിനു ഏബ്രഹാം,ജോ.സെക്രട്ടറി സന്തോഷ് ആറ്റ്പുറം,ജോ.ട്രഷറർ ജീവൻ സൈമൺ, പോഗ്രാം കോ-
ർഡിനേറ്റർ അനിലാ ന്ദീപ്,പി.അർ.ഒ സുബിൻ, കൃഷണൻ എന്നിവർ അറിയിച്ചു.

പരിപാടികളുടെ വിജയത്തിനായി മാഗ് ർഡ് ഓഫ് ഡയറക്ടേഴ്സായ ൻസ് മാത്യു, സാജൻ ൺ,ബെനീജ്‌ഞാ ചെറു, ബിജു, ൻ,ഡെനീസ് മാത്യു, അമ്പിളി, ണി,മൈക്കിൾ ജോയിഎന്നിവരുടെ നേതൃത്തിൽ കമ്മിറ്റികൾ വർത്തിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments