പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി സി :ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും തുറന്നുകൊടുത്തു. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ 9.4 ശതമാനം വൻ ഇടിവ് രേഖപ്പെടുത്തി. ബാരലിന് 82.59 ഡോളറിലേക്കാണ് വില താഴ്ന്നത്.
അമേരിക്കൻ ഓഹരി വിപണിയായ എസ് ആൻഡ് പി 500 റെക്കോർഡ് ഉയരത്തിലെത്തി. ഡൗ ജോൺസ് 868 പോയിന്റ് ഉയർന്നു.ഇന്ധനവില കുറയുന്നത് പണപ്പെരുപ്പം കുറയ്ക്കുമെന്നും പലിശനിരക്കുകളിൽ ഇളവുണ്ടാക്കുമെന്നും നിക്ഷേപകർ കരുതുന്നു.
കടലിടുക്ക് തുറന്നെങ്കിലും, ഇറാന്റെ ആണവ പദ്ധതിയടക്കമുള്ള കാര്യങ്ങളിൽ ധാരണയാകുന്നത് വരെ ഇറാനിയൻ കപ്പലുകൾക്കുമേലുള്ള ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.



