Saturday, April 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedതൃപ്പൂണിത്തുറയിൽ വൻ പടക്കസ്ഫോടനം, 7 പേർക്ക് പരിക്ക്, 2 പേരുടെ നിലഗുരുതരം, 25 ലേറെ വീടുകൾക്ക്...

തൃപ്പൂണിത്തുറയിൽ വൻ പടക്കസ്ഫോടനം, 7 പേർക്ക് പരിക്ക്, 2 പേരുടെ നിലഗുരുതരം, 25 ലേറെ വീടുകൾക്ക് കേടുപാട്

കൊച്ചി : തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടം. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
തീ പിടിത്തത്തിൽ ഒരു സ്ത്രീയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്.

സമീപത്തെ 25 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. 300 മീറ്റർ അകലെ വരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ കെട്ടിടാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments