കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിലെ ആദായനികുതി വകുപ്പ് റെയ്ഡ് അർധരാത്രിയുടെ അവസാനിച്ചു. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ, നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതികൾ എന്നിവയിലാണ് പരിശോധന.
ഉച്ചയോടെ ആരംഭിച്ച പരിശോധന രാത്രി 11.30ഓടെ അവസാനിച്ചു. സൗബിന്റെ മൊഴി ആദായ വകുപ്പ് രേഖപ്പെടുത്തി. മഞ്ഞുമ്മൽ സിനിമയുടെ നിർമാണത്തിന്റെ മറവിൽ നടന്ന കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, നിർമാതാവ് ഷോൺ ആന്റണി അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.