Friday, December 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലബനാന്​ പിന്നാലെ ഗസ്സയിലും വെടിനിർത്തലിന്​ സന്നദ്ധത അറിയിച്ച് നെതന്യാഹു

ലബനാന്​ പിന്നാലെ ഗസ്സയിലും വെടിനിർത്തലിന്​ സന്നദ്ധത അറിയിച്ച് നെതന്യാഹു

ജെറുസലേം: ലബനാന്​ പിന്നാലെ ഗസ്സയിലും വെടിനിർത്തലിന്​ സന്നദ്ധത അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദിമോചനം മുൻനിർത്തിയുള്ള താൽക്കാലിക വെടിനിർത്തൽ മത്രമാണ്​ ലക്ഷ്യമിടുന്നതെന്നും നെതന്യാഹു പറഞ്ഞു. ചർച്ചക്കായി ഈ​ജി​പ്​​ത്​ പ്രതിനിധി സം​ഘം ഇ​സ്രാ​യേ​ലി​ൽ എ​ത്തു​മെ​ന്ന് റിപ്പോർട്ട്.

ഗസ്സയിൽ ഹമാസ്​ ഭരണം ആവർത്തിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ യുദ്ധം തുടരുമെന്നാണ്​ നെതന്യാഹു പറയുന്നത്. അമേരിക്കയും യറോപ്യൻ യൂണിയനും ഉയർത്തുന്ന സമ്മർദവും ബന്ദികളുടെ ബന്ധുക്കൾ ആരംഭിച്ച പുതിയ പ്രക്ഷോഭ പരിപാടികളുമാണ്​ നെതന്യാഹുവിന്‍റെ പുതിയ പ്രഖ്യാപനത്തിന്​ പിന്നിൽ എന്നാണ്​ സൂചന.

വെ​ടി​നി​ർ​ത്ത​ലി​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി ഈ​ജി​പ്ത് അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഹി​സ്ബു​ല്ല​യു​മാ​യി ബ​ന്ധ​മു​ള്ള അ​ൽ അ​ഖ്ബാ​ർ മാധ്യമം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ക്കാ​ല​യ​ള​വി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി ബ​ന്ദി​ക​ളെ ഘ​ട്ട​ങ്ങ​ളാ​യി മോ​ചി​പ്പി​ക്കണം. ഇ​തി​ന് സ​മാ​ന്ത​ര​മാ​യി ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ച​ർ​ച്ച​യും ന​ട​ക്കു​മെ​ന്നാണ്​ റി​പ്പോ​ർ​ട്ട്. ആക്രമണം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന ഹമാസിന്‍റെ പ്രഖ്യാപിത നിലപാടിനിടെ, ഇസ്രായേൽ എത്രകണ്ട്​ വിട്ടുവീഴ്ചക്ക്​ തയാറാകും എന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments