Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsലോക്‌സഭാ തിരഞ്ഞെടുപ്പ്;രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചതായി ഇടതു മുന്നണി പരാതി നൽകി

ലോക്‌സഭാ തിരഞ്ഞെടുപ്പ്;രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചതായി ഇടതു മുന്നണി പരാതി നൽകി

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചതായി ഇടതു മുന്നണി പരാതി നൽകി. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ നൽകിയ വിവരങ്ങളെല്ലാം വ്യാജമാണെന്നാണ് പരാതി. രാജീവിന്റെ പ്രധാന കമ്പനിയായ ജുപ്പീറ്റര്‍ ക്യാപ്പിറ്റലിനേക്കുറിച്ചുള്ള വിവരങ്ങള്‍ പോലും സത്യവാങ്മൂലത്തിൽ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. പരാതി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നൽകി.

29 കോടി 9 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നത്. വാഹനമായി ആകെയുള്ളത് 30 വര്‍ഷം മുന്‍പ് 10,000 രൂപയ്ക്കു വാങ്ങിയ 1942 മോഡല്‍ റെഡ് ഇന്ത്യന്‍ സ്കോട് ബൈക്കാണെന്നും ചേർത്തിരിക്കുന്നു. ഈ വിവരങ്ങള്‍ ഉൾപ്പെടെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ പരാതി.

കോടികൾ വിലമതിക്കുന്ന സ്വത്തുണ്ടായിട്ടും 2021–22 കാലഘട്ടത്തിൽ രാജീവ് നികുതിയടച്ചത് വെറും 680 രൂപ മാത്രമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍ നാമനിര്‍ദേശ പത്രിക തള്ളണമെന്നാണ് എൽഡിഎഫ് ആവശ്യം. അതേസമയം, തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. എല്ലാം നിയമപരമാണെന്നും രാജീവ് വ്യക്തമാക്കി. നേരത്തേ, രാജീവ് ചന്ദ്രശേഖറിനെതിരെ ഇതേ ആരോപണവുമായി സുപ്രീം കോടതി അഭിഭാഷകയും കോൺഗ്രസും രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments