ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപി മുന്നേറ്റം. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയാണ് രണ്ടാമത്. കോൺഗ്രസ് മൂന്നാമതാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇത്തവണ എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്. ഡൽഹിയിലെ 11 മുസ്ലിം സ്വാധീന മണ്ഡലങ്ങളിൽ ഒൻപതിടത്തും ബിജെപിയാണ് മുന്നേറുന്നത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപി മുന്നേറ്റം
RELATED ARTICLES