Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണം' കേന്ദ്രത്തിനെതിരെ വിമർശനവുമായി അതിരൂപത

‘ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണം’ കേന്ദ്രത്തിനെതിരെ വിമർശനവുമായി അതിരൂപത

തിരുവനന്തപുരം: മണിപ്പൂർ വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. അന്ധകാര ശക്തികളിൽ നിന്നും മണിപ്പൂരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും ദു:ഖവെള്ളി ദിനത്തിലെ സന്ദേശത്തിൽ ആർച്ച് ബിഷപ്പപ്പ്  തോമസ് ജെ നെറ്റോ പറഞ്ഞു. 

അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണം. മതാധിപത്യ സങ്കുചിത മനോഭാവം വളർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നത് കാണണം. ഇക്കാര്യത്തിൽ സഹോദരന്മാർക്ക് ഒപ്പം നിൽക്കാൻ കഴിയണം. സമൂഹത്തിലെ അനീതിക്കെതിരെ ഒന്നിച്ച് നിന്ന് പോരാടാൻ കഴിയണമെന്നും അതിജീവിതത്തിനുള്ള കരുത്താണ് വേണ്ടതെന്നും തോമസ് ജെ നെറ്റോ പറഞ്ഞു. മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലും പറഞ്ഞിരുന്നു. ഭരണഘടന ഉറപ്പ് നൽകുന്നത് ഏത് ന്യൂനപക്ഷങ്ങൾക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്. ഭയത്തോട് കൂടി ഏതെങ്കിലും ദുർബലനായ മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണ്. ദു:ഖവെള്ളി സന്ദേശത്തിലാണ് മാർ തോമസ് തറയിലിന്റെ പ്രസം​ഗം. 

അവിടെയാണ് നമുക്ക് ടാ​ഗോറിനെപ്പോലെ പ്രാർത്ഥിക്കേണ്ടത്. എവിടെ മനസ് നിർഭയത്വത്തോട് കൂടിയായിരിക്കാൻ ആ​ഗ്രഹിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വർ‍​ഗത്തിലേക്ക് എന്നെ നയിക്കണമേയെന്ന്. അത്തരത്തിലൊരു പ്രാർത്ഥന വളരെ ഫലപ്രദമായി പ്രാർ‍ത്ഥിക്കേണ്ട ഒരു സമയം കൂടിയാണിത്. നമ്മെ പല രീതിയിൽ ഭയപ്പെടുത്തുന്ന ശക്തികൾ നമുക്ക് ചുറ്റുമുണ്ട്. സത്യത്തിന് സാക്ഷ്യം വഹിച്ചാൽ അതിന് പല പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന നിലയിൽ ഭീഷണികളുടെ സ്വരങ്ങൾ പല സ്ഥലങ്ങളിൽ നിന്നും ഉയരുമ്പോൾ ധീരതയുടേയും സത്യത്തിന്റേയും സാക്ഷ്യമായി മാറുവാൻ നമ്മൾ വിളിക്കപ്പെടുകയാാണ് ഈ കുരിശിന്റെ വഴിയിലൂടെ. മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം. കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താൻ നോക്കിയാൽ നടക്കില്ലെന്നും മാർ തോമസ് തറയിൽ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments