Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'കേരളത്തിലെ ജനങ്ങള്‍ വേനല്‍ ചൂടില്‍ വീണ് മരിക്കുമ്പോള്‍ പിണറായി വിജയന്‍ ബീച്ച് ടൂറിസം ആസ്വദിക്കാന്‍ പോയിരിക്കുന്നു,...

‘കേരളത്തിലെ ജനങ്ങള്‍ വേനല്‍ ചൂടില്‍ വീണ് മരിക്കുമ്പോള്‍ പിണറായി വിജയന്‍ ബീച്ച് ടൂറിസം ആസ്വദിക്കാന്‍ പോയിരിക്കുന്നു, വിദേശത്ത് വിനോദ സഞ്ചാരം നടത്താനുള്ള വരുമാനം എന്താണ്’; വി മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് വി മുരളീധരൻ. റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയാണ് പിണറായി വിജയൻ എന്ന് മുരളീധരൻ പറഞ്ഞു. ജനങ്ങൾ ചൂടിൽ മരിക്കുമ്പോൾ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയി. ഇതിൽ മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തത വരുത്തണം എന്നും അദ്ദേഹം പറഞ്ഞു.

വിനോദയാത്ര നടത്താനുള്ള വരുമാന സ്രോതസ്സ് എന്താണ്? ആരാണ് സ്പോൺസർ എന്ന് വ്യക്തമാക്കണം. എംവി ഗോവിന്ദൻ മറുപടി പറഞ്ഞാലും മതി. മുഖ്യമന്ത്രിയും ഒരു മന്ത്രിയും ആർക്കും ചുമതല കൈമാറാതെ തോന്നിയതുപോലെ ഇറങ്ങിപ്പോയി. ഇത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദിത്വമാണ്. യെച്ചൂരിക്ക് ഇതിൽ നിലപാടുണ്ടോ?

മുഖ്യമന്ത്രിയുടെ ആഡംബര യാത്രയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. ബംഗാളിലെ സ്ഥിതി അധികം വൈകാതെ കേരളത്തിലും വരും. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ 19 ദിവസം വിനോദയാത്ര നടത്തുകയാണോ ചെയ്യേണ്ടത്. താനൂർ അപകടം നടന്നിട്ട് അന്വേഷണം എവിടെയെത്തി? നഷ്ടപരിഹാരം മുഴുവൻ ആളുകൾക്കും കിട്ടിയോ?

മാസപ്പടി കേസിൽ വി.ഡി സതീശൻ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിപ്പിച്ചു. ഒരു രേഖയും ഇല്ലാതെ കോടതിയിൽ പോയി മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് കൊടുപ്പിച്ചു. ഇത് ആരുടെ താല്പര്യം കൊണ്ടാണ്? അഡ്ജസ്റ്റ്മെൻറ് നടന്നോ എന്നും അദ്ദേഹം ചോദിച്ചു.

ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിലേക്ക് യാത്ര തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രയ്‌ക്ക് മുഖ്യമന്ത്രി അനുമതി തേടിയത്. സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ ഔദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതോടെയാണ് യാത്ര സംബന്ധിച്ച് അന്തിമ തീരുമാനമായത്. ഔദ്യോഗിക യാത്ര അല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments