Saturday, July 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം

ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം

അബുദാബി: ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം ലഭിച്ചതായും ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാംപ് വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ അത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എത്രയും വേഗം യാഥാർഥ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഈ വിഷയം ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റ് ബന്ധപ്പെട്ട പങ്കാളികളുടെയും പരിഗണനയിലാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഷെംഗൻ ടൂറിസ്റ്റ് വീസയ്ക്ക് സമാനമായ ഒരു ഏകീകൃത ടൂറിസ്റ്റ് വീസ പുറത്തിറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവരികയായിരുന്നു. ഈ വീസ നിലവിൽ വരുന്നതോടെ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളിലും വിദേശ വിനോദസഞ്ചാരികൾക്ക് ഒറ്റ വീസയിൽ സഞ്ചരിക്കാൻ സാധിക്കും. ഈ ഏകീകൃത വീസ പ്രാദേശിക ടൂറിസം മേഖലയ്ക്കും മൊത്തത്തിലുള്ള സാമ്പത്തിക വ്യവസ്ഥയ്ക്കും ഒരു വലിയ മുന്നേറ്റം നൽകുമെന്നും, അതുപോലെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഈ രംഗത്തെ വിദഗ്ദ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com