Thursday, May 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedസംസ്ഥാനത്തെ 88 വില്ലേജ് ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പൊതുജനങ്ങൾക്ക് വിജിലൻസിന്റെ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം

സംസ്ഥാനത്തെ 88 വില്ലേജ് ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പൊതുജനങ്ങൾക്ക് വിജിലൻസിന്റെ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം

തിരുവനന്തപുരം: സംസ്ഥാനത്തെ 88 വില്ലേജ് ഓഫീസുകളിൽ ‘ഓപ്പറേഷൻ സുതാര്യത’ എന്ന പേരിൽ ഇന്നലെ മുതൽ നടത്തി വരുന്ന മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വിജിലൻസ്. വില്ലേജ് ഓഫീസുകളിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുക, അപേക്ഷകർ വില്ലേജ് ഓഫീസുകളിൽ വരുന്നത് പരമാവധി ഒഴിവാക്കുക, വില്ലേജ് ഓഫീസുകളിലെ അഴിമതി തടയുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഇ – ഡിസ്ട്രിക്ട് ഓൺലൈൻ പോർട്ടൽ സംവിധാനം ചില ഉദ്യോഗസ്ഥരുടെ നിസഹകരണം കാരണം പൊതുജനങ്ങൾക്ക് വേണ്ട വിധത്തിൽ ഉപകാരപ്പെടുന്നില്ലായെന്ന് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

അമ്പലവയൽ, സുൽത്താൻ ബത്തേരി എന്നീ വില്ലേജ് ഓഫീസുകളിലുംകണ്ണൂർ ജില്ലയിലെ മാടായി, ആറളം വില്ലേജ് ഓഫീസുകളിലും നേരിട്ട് ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്താറില്ല.

എറണാകുളം ജില്ലയിലെ തിരുവാണിയൂർ വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ സ്ഥലപരിശോധനയ്ക്കായി എത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും,കോട്ടയം ജില്ലയിലെ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ മറ്റൊരു വില്ലേജ് അസിസ്റ്റന്റും മതിയായ കാരണമില്ലാതെ അപേക്ഷകൾ മാറ്റി വയ്ക്കുന്നതായും തുടർന്ന് അപേക്ഷകരെ വില്ലേജ് ഓഫീസിൽ വരുത്തിയ ശേഷം ഗൂഗിൾ-പേ വഴിയും, നേരിട്ടും തുകകൾ വാങ്ങി വരുന്നതായും വിജിലൻസ് കണ്ടെത്തി. ഇതിന്മേൽ തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ വില്ലേജ് ഓഫീസിലും, ഇടുക്കി ജില്ലയിലെ വണ്ണപ്പുറം, മഞ്ഞുമല, തങ്കമണി, കാരിക്കോട് എന്നീ വില്ലേജ് ഓഫീസുകളിലും,തൃശ്ശൂർ ജില്ലയിലെ അഞ്ചൂർ വില്ലേജ് ഓഫീസിലും, കോഴിക്കോട് ജില്ലയിലെ വെളിയമറ്റം വില്ലേജ് ഓഫീസിലും, മലപ്പുറം ജില്ലയിലെ ചേലമ്പ്ര വില്ലേജ് ഓഫീസിലുംട്രഷറിയിൽ അടക്കാനുള്ള പണം കൃത്യമായി അടക്കുന്നില്ല എന്ന് കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ13 വില്ലേജ് ഓഫീസുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട് , തൃശ്ശൂർ എന്നീ ജില്ലകളിലെ  7 വീതം വില്ലേജ് ഓഫീസുകളിലും ഇടുക്കി, കോഴിക്കോട്, മലപ്പുറം , കണ്ണൂർ എന്നീ ജില്ലകളിൽ 6 വീതം വില്ലേജ് ഓഫീസുകളിലും  പത്തനംതിട്ട ജില്ലയിലെ 5 വില്ലേജ് ഓഫീസുകളിലും ആലപ്പുഴ, വയനാട് ജില്ലകളിൽ 4 വീതം വില്ലേജ് ഓഫീസുകളിലും കാസർകോഡ് ജില്ലയിലെ 3 വില്ലേജ് ഓഫീസുകളിലും ഉൾപ്പെടെ ആകെ 88 വില്ലേജ് ഓഫീസുകളിലുമാണ് മിന്നൽ പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരുമെന്നും, ഇപ്പോൾ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ടി കെ വിനോദ്‌കുമാർ ഐ പി എസ് അറിയിച്ചു. പൊലീസ് സൂപ്രണ്ട് റെജി ജേക്കബ് ഐ പി എസ്,ഇന്റലിജൻസ് വിഭാഗം പേൊലീസ് സൂപ്രണ്ട് ഇ എസ് ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്ത മിന്നൽ പരിശോധന നടന്നത്.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി കെ വിനോദ് കുമാർ ഐ പി എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments