യു.എസ്-ഇറാൻ സമാധാന ചർച്ച: പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാർ യു.എസിലെത്തി.

Global Indian Writer · May 29, 2026 · 1 min read · 0 Comments · 0 Shares

വാഷിങ്ടൺ: യു.എസ്-ഇറാൻ യുദ്ധസമാധാന ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ സമവായ ശ്രമങ്ങൾക്കായി പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാർ യു.എസിലെത്തി. സമാധാന കരാർ സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ദാർ ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക കരാർ ‘അടുത്തതായി’ വ്യാഴാഴ്ച വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കിയതിന് ശേഷമാണ് സന്ദർശനം. എന്നാൽ ഇറാൻ ഇക്കാര്യത്തിൽ മൗനം പാലിച്ചു, ട്രംപ് ഇതുവരെ കരാറിൽ ഒപ്പുവച്ചിട്ടില്ലെന്നും അദ്ദേഹത്തിന് ചിന്തിക്കാൻ സമയം ആവശ്യമാണെന്നുമായിരുന്നു ഇത് സംബന്ധിച്ച് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥന്റെ പ്രതികരണം.

മാസങ്ങൾ നീണ്ട തുടർച്ചയായ ശ്രമങ്ങൾക്കും നിർദ്ദേശങ്ങൾക്കും ശേഷം, അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിൽ എത്തിയതായി വ്യാഴാഴ്ച യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടുക, ഹുർമുസ് കടലിടുക്ക് വീണ്ടും ടോൾ രഹിതമായി തുറക്കുക, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുക എന്നിവയാണ് ധാരണാപത്രത്തിലെ പ്രധാന നിർദേശങ്ങൾ.ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിയന്ത്രണാതീതമായിരിക്കുമെന്നും ടോളുകളോ ഉപദ്രവങ്ങളോ ഇല്ലാതെയായിരിക്കുമെന്നും അതിൽ പറയുന്നു.

വാണിജ്യ ഗതാഗതം പുനരാരംഭിച്ചാൽ ഹോർമുസിൽ നിന്നുള്ള ഉപരോധം യു.എസ് പിൻവലിക്കുമെന്നതാണ് നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു പ്രധാന കാര്യം. ഇറാന് സ്വതന്ത്രമായി എണ്ണ വിൽക്കാൻ അനുവദിക്കുന്നതിനായി യു.എസ് ചില ഉപരോധ ഇളവുകൾ നൽകുമെന്നും ധാരണാപത്രത്തിൽ ഉൾപ്പെടുമെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

Share this story

Leave a Comment

Your comment will be visible after admin approval.