പ്രക്ഷോഭത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവം; ഇറാനിൽ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി

Global Indian Writer · October 6, 2026 · 1 min read · 0 Comments · 0 Shares

ടെഹ്‌റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കാളികളായ രണ്ട് യുവാക്കളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍റെ ജുഡീഷ്യറി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഡിസംബറിൽ തലസ്ഥാനമായ ടെഹ്‌റാനിൽ ആരംഭിച്ച് രാജ്യവ്യാപകമായി പടർന്ന പ്രതിഷേധങ്ങൾക്കിടെ, മധ്യ നഗരമായ ഇസ്ഫഹാനിൽ വെച്ച് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

സുപ്രീം കോടതി വധശിക്ഷ ശരിവെച്ചതിനെത്തുടർന്ന് അലിറെസ സെപാഹി, അലിറെസ റെയ്സി എന്നിവരെ തിങ്കളാഴ്ച രാവിലെ തൂക്കിലേറ്റിയതായി ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്സൈറ്റായ മിസാൻ ഓൺലൈൻ വ്യക്തമാക്കി.

എന്നാൽ ഇവരെ അറസ്റ്റ് ചെയ്ത തീയതികളോ വിചാരണ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. സായുധ സംഘത്തിൽ അംഗമായതിനും ദേശീയ സുരക്ഷ തകർക്കാൻ ശ്രമിച്ചതിനുമാണ് കോടതി ഇവർക്ക് വധശിക്ഷ വിധിച്ചതെന്ന് മിസാൻ അറിയിച്ചു. ഇവരുടെ പ്രായം എത്രയെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

Share this story

Leave a Comment

Your comment will be visible after admin approval.