ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം യു ഡി എഫ് അധികാരത്തിലെത്തി. 1957ലെ ഇ എം എസ്സ് മന്ത്രിസഭ അധികാരമേറ്റിട്ടെ 69 വർഷം പിന്നിടുന്നു. ആദ്യ മന്ത്രി സഭയുടെ എഴുപതാം വാർഷീകം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ അതിനുള്ള ഭാഗ്യം അല്ലെങ്കിൽ അവസരം ലഭിക്കുന്നത് വി ഡി സതീശൻ സർക്കാരിന്. ഇ എം എസ് തൊട്ട് വി ഡി എസ് വരെ 24 മന്ത്രിസഭകൾ അധികാരത്തിൽ വന്നിട്ടുണ്ട്. ആദ്യ മന്ത്രിസഭയിൽ എല്ലാവരും പ്രഗത്ഭരായിരുന്നെങ്കിലും പുതുമുഖങ്ങളായിരുന്നു. ഏറെപ്പേരും. ചുരുക്കം ചിലർ തിരുകൊച്ചി മന്ത്രിസഭയിൽ ഉണ്ടായിരുന്നുയെന്നതൊഴിച്ചാൽ ഭൂരിഭാഗം പേർക്കും ഭരണ പരിചയം ഒട്ടും തന്നെയില്ലായിരുന്നു. ഭരണ പരിചയം കുറവുള്ളതിനാൽ അത് പരിഹരിക്കാൻ ആദ്യ ചീഫ് സെക്രട്ടറി എൻ ഇ എസ ആചാരിയുടെ നേതൃത്വത്തിൽ അനന്തമേനോനെയും മലയാറ്റൂർ രാമകൃഷ്ണനെയും പോലെയുള്ള പ്രഗത്ഭരായ ഐ എ എസ്സുകാർ മന്ത്രിമാർക്ക് പ്രത്യേക ട്രെയിനിങ് നൽകിയിരുന്നു.
ഇക്കുറിയും ഏറെ പുതുമുഖങ്ങളാണെങ്കിലും ആദ്യ മന്ത്രി സഭ പോലെ ഭരണ പരിചയത്തിന് ട്രെയിനിങ് കൊടുക്കേണ്ട കാര്യമില്ല. ഏഴ് പതിറ്റാണ്ടായി കണ്ടും കേട്ടും ഭരണത്തെക്കുറിച്ച് അറിവും ജ്ഞ്യാനവും നേടിയവരാണ് ഇപ്പോൾ അധികാരമേറ്റവർ അതുകൊണ്ടുതന്നെ അവർക്ക് പ്രത്യക ട്രെയിനിങ് ആവശ്യമില്ല. മുൻപ് മന്ത്രിയായി പ്രവർത്തിച്ചിട്ടില്ലാത്തതിനാൽ അവർക്ക് അവരുടെ വകുപ്പുകളിൽ ചുരുങ്ങിയ കാലം കൊണ്ട് മികവ് കാട്ടേണ്ടതായിട്ടുണ്ട്. തുടക്കത്തിൽ മികവ് കാട്ടിയാൽ ജനത്തിന്റെ മനസ്സിൽ സ്ഥാനം നേടാം. പുത്തനച്ചി പുരപ്പുറം തൂക്കുകയെന്നതല്ല അതിനർത്ഥം. മികച്ച പ്രവർത്തനം കാഴ്ച്ച വച്ച് കഴിവ് കാണിക്കുകയെന്നതാണ്. ഇന്ത്യയുടെ പൊളിറ്റിക്കൽ ലാബാണ് കേരളം എന്നാണ് പറയപ്പെടുന്നത്. ജനകീയ പദ്ധതികളുടെ പരീക്ഷണ ശാലയെന്നും കേരളത്തിന് വിളിപ്പേരുണ്ട്. ഭൂപരിഷ്കരണ നിയമം വാർധ്യക്യകാല പെൻഷൻ യൂവാക്കൾക്ക് തൊഴിലില്ലായ്മ്മ വേതനം എന്നിവ തുടങ്ങിയത് ജനകീയാസൂത്രണം ഫലപ്രദമായി നടപ്പാക്കിയത്. സമ്പുർണ്ണ സാക്ഷരത നേടിയെടുത്തത് തുടങ്ങിയവയെല്ലാം ഇന്ത്യക്ക് കാണിച്ചുകൊടുത്തത് കേരളത്തിലെ മന്ത്രിസഭകളാണ്.
വൃദ്ധർക്ക് ഒരു വകുപ്പ് സ്ഥാപിച്ചുകൊണ്ട് വി ഡി സതീശൻ സർക്കാർ ഇന്ത്യക്ക് തന്നെ മാതൃക ആയിരിക്കുകയാണ്. അത് സ്വാഗതാർഹം തന്നെയാണ്. സർക്കാരുകൾ മാറിവന്നാലും ഭരണ രംഗം കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ്. ഭരണസംവിധാനമേ മാറുന്നൊള്ളു. അതുകൊണ്ട് തന്നെ കഴിഞ്ഞ സർക്കാർ തുടങ്ങിവച്ചവയോക്ക് ഈ സർക്കാർ പൂർത്തീകരിക്കേണ്ടതായിട്ടുണ്ട് . അത് ഈ സർക്കാരിന് ഒരു വെല്ലുവിളി തന്നെയാകും. തുടങ്ങാൻ ആർക്കും കഴിയും എന്നാൽ സമയബന്ധിതമായി പൂർത്തീകരിക്കുക എന്നത് ഒരു വെല്ലുവിളിതന്നെയാണ് . കാലതാമസ്സം വന്ന പദ്ധതികളാണെങ്കിൽ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ച തുകയേക്കാൾ കൂടുതൽ വേണ്ടിവരും. ആ അധിക തുക കണ്ടെത്തേണം. അതാണ് ഇതിലെ പ്രധാന വെല്ലുവിളി. അതിനേക്കാളൊക്ക് ഉപരിയായി പുതിയ സർക്കാർ മുൻഗണന നൽകേണ്ടത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറെ ആരോപണം നേരിട്ട വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക എന്നതാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റുവും കൂടുതൽ ആരോപണം നേരിട്ട വകുപ്പ് എന്ന ഖ്യാതി ആരോഗ്യ വകുപ്പിനാണ്. സർക്കാർ ആശുപത്രികളുടെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ, അസൗകര്യങ്ങൾ, മരുന്നുകളുടെയും മറ്റും ലഭ്യത കുറവ്, തുടങ്ങി അനേക കാര്യങ്ങൾക്ക് ആരോപണം നേരിട്ട വകുപ്പാണ് ആരോഗ്യ വകുപ്പ്. അതിനൊക്കെ പരിഹാരം കാണേണ്ടതുണ്ട്. പാവപ്പെട്ടവരുടെയും സാധാരണ ക്കാരുടെയും ആശ്രയമാണ് സർക്കാർ ആശുപത്രികൾ . അവ മികച്ച രീതിയിൽ പ്രവർത്തിച്ചെങ്കിലേ ജനങ്ങൾക്ക് പ്രയോജനകരമാകു.
പൊതു വിദ്യാഭ്യാസ വകുപ്പാണ് മറ്റൊന്ന്. സർക്കാർ സ്കൂളുകളുടെ പഠിക്കാൻ തന്നെ കുട്ടികളില്ല. ആ സ്ഥാനത്ത് പഠിക്കാനെത്തുന്നവർക്ക് വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഇന്ന് സർക്കാർ സ്കൂളുകളിൽ ഉള്ളു . ചില സ്കൂളുകളിൽ സൗകര്യങ്ങൾ ഒന്നും തന്നെയില്ല. ഉച്ച കഞ്ഞി മുതൽ പാഠപുസ്തകങ്ങൾ വരെയുള്ളതിൽ ക്രിയാത്മകമായ നടപടികൾ ആവശ്യമാണ്. ആരോപണം നേരിട്ട മറ്റൊരു വകുപ്പാണ് ഗതാഗത വകുപ്പ് . അതിൽ കെ എസ് ആർ ടി സി മുൻപന്തിയിൽ നിൽക്കുന്നു. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഉദാസീന മനോഭാവവും അനാസ്ഥയും നഷ്ടത്തിലോടുന്ന ബസ്സുകളുമായി കെ എസ് ആർ ടി സി സാമ്പത്തീക പരാധീനതയും പുതുജനങ്ങളുടെ പരാതിയും മൂലം കട്ടപ്പുറത്താണ് . അതിനൊപ്പം സ്ത്രീകൾക്ക് സൗജന്യം കൂടി നടപ്പാക്കിയത് മറികടക്കേണ്ടതായിട്ടുണ്ട്.
അതുകൊണ്ട് കെ എസ് ആർ ടി സിയെ റോഡിൽ കൂടി യഥാർത്ഥ രീതിയിൽ ഓടിക്കേണ്ട ചുമതല ഈ സർക്കാരിനുണ്ട്. പെട്രോൾ വില വർധന മൂലം സ്വകാര്യ ബസ്സുകളും പ്രതിസന്ധി നേരിടുന്നുണ്ട്. അതിനും പരിഹാരം ഉണ്ടാകേണ്ടതാണ്. മോട്ടോർ വകുപ്പിന്റെ പരിഷ്ക്കരണത്തിൽ ഏറെ പ്രതിഷേധം പൊതു ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അതിനൊക്കെ ഉചിതമായ നടപടി എടുക്കണം . പൊതു മരാമത്തും ആഭ്യന്തര വകുപ്പും ഏറെ ആരോപണം നേരിട്ടതാണ്. അതിൽ നിന്ന് മോചനം ഉണ്ടാകേണ്ടതുണ്ട്. അതിലൊക്ക് ഉപരി ധനകാര്യ വകുപ്പിന്റെ പ്രവർത്തനമാണ് മെച്ചമാക്കേണ്ടത്. പൂച്ച പെറ്റുകിടക്കുന്നു എന്നത് ആരോപണമല്ല യാതാർഥ്യമാണ്. പൂച്ചയെ അടിച്ചോടിച്ച് അവിടെ വൃത്തിയാക്കി ധനസമ്പത്ത് നിറക്കേണ്ടത് ഈ സർക്കാരിന്റെ ഏറ്റവും പരമ പ്രധാനമായ ജോലിയാണ് . കടമെടുത്ത് ക്ഷയിച്ച പഴയ തറവാടുപോലെ കേരളമാകാതിരിക്കാൻ നോക്കേണ്ട ചുമതല ഈ സർക്കാരിനുണ്ട്. ചുരുക്കത്തിൽ വളരെ കരുതലോടെയും കാര്യശേഷിയോടെയും കൂടി മാത്രമല്ല കാര്യപ്രാപ്തിയോടെയും കൂടി വേണം സർക്കാർ നിങ്ങേണ്ടത്. ചരിത്ര വിജയം നൽകിയത് ഈ സർക്കാർ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കു മെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ്. അത് തകർക്കരുത് . എല്ലാ വിധ ആശംസകളും നേരുന്നു .
Leave a Comment
Your comment will be visible after admin approval.