ഹൂസ്റ്റണിൽ വെടിവെപ്പ്: 17-കാരിയും സഹോദരനും കൊല്ലപ്പെട്ടു; മുൻ കാമുകൻ അറസ്റ്റിൽ

Global Indian Writer · July 27, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ നോർത്ത് സെയ്ഡിൽ 17-കാരിയായ പെൺകുട്ടിയും 29-കാരനായ സഹോദരനും വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുൻ കാമുകനായ 19-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ കാനിനോ റോഡിലായിരുന്നു സംഭവം. പെൺകുട്ടിയും കുഞ്ഞും വീടിന് പുറത്തുനിൽക്കുമ്പോൾ തോക്കുമായി എത്തിയ പ്രതി തർക്കത്തിലേർപ്പെടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സഹോദരനും പെൺകുട്ടിക്കും നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി 19-കാരനായ എയ്ഞ്ചൽ ഹാവിൻ റോഡ്രിഗസിനെതിരെ ക്യാപിറ്റൽ മർഡർ കുറ്റം ചുമത്തുമെന്ന് അധികൃതർ അറിയിച്ചു ഇയാൾ നിലവിൽ ഹാരിസ് കൗണ്ടി ജയിലിൽ കസ്റ്റഡിയിലാണ്.

കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Share this story

Leave a Comment

Your comment will be visible after admin approval.