Saturday, December 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeViralകുട്ടികളുണ്ടായാൽ 75,000 ഡോള‍ർ‌ അക്കൗണ്ടിൽ..!; തൊഴിലാളികൾക്ക് വേറിട്ട ഓഫർ‌ നൽകി ഒരു കമ്പനി

കുട്ടികളുണ്ടായാൽ 75,000 ഡോള‍ർ‌ അക്കൗണ്ടിൽ..!; തൊഴിലാളികൾക്ക് വേറിട്ട ഓഫർ‌ നൽകി ഒരു കമ്പനി

സിയോള്‍: ഓരോ തവണ കുട്ടി ഉണ്ടാകുമ്പോഴും മാതാപിതാക്കൾക്ക് 75,000 ഡോള‍ർ‌ (6,227,817.27 രൂപ) നൽകി ഒരു കമ്പനി. സൗത്ത് കൊറിയയിലെ ബൂയങ് ​ഗ്രൂപ്പാണ് തൊഴിലാളികൾക്ക് വ്യത്യസ്ത സമ്മാനം നൽ‌കുന്നത്. കൺസ്ട്രക്ഷൻ കമ്പനിയായ ബൂയങ് ഇങ്ങനെ ചെയ്യുന്നതിന് ഒരു കാരണമുണ്ട്. സൗത്ത് കൊറിയയിൽ ജനസംഖ്യ തോത് വളരെ കുറവാണ്. കുട്ടികളുടെ എണ്ണം കൂട്ടുക എന്ന സ‍ർക്കാർ ലക്ഷ്യത്തെ പിന്തുണയ്ക്കുകയാണ് ബൂയങ് കമ്പനി.

തങ്ങളുടെ തൊഴിലാളികൾക്ക് കുട്ടികളെ വള‍ർത്തുന്നതിലെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് നേരിട്ട് സാമ്പത്തിക പിന്തുണ നൽകുന്നതെന്നാണ് കമ്പനി ചെയ‍ർമാൻ ലീ ജൂങ് ക്യൂൻ അന്തർദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്നു, അതോടൊപ്പം രാജ്യത്തിന്റെ ഭാവി മികച്ചതാക്കുന്നു. അങ്ങനെ തങ്ങളുടെ കമ്പനി അറിയപ്പെടാനാണ് ആ​ഗ്രഹിക്കുന്നതെന്നും ലീ ജുങ് വ്യക്തമാക്കി.

3 കുട്ടികളുള്ള തൊഴിലാളികൾക്ക് രണ്ട് ഓഫറുകളാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. 2225,000 ഡോള‍ർ പണം, അല്ലെങ്കിൽ ജീവിതകാലം മുഴുവൻ കഴിയാന്‍ വാടകവീട്. രണ്ടിലൊന്ന് തൊഴിലാളികള്‍ക്ക് തിരഞ്ഞെടുക്കാം. നവജാത ശിശുക്കളുടെ എണ്ണത്തിൽ വലിയ കുറവാണ് സൗത്ത് കൊറിയ നേരിടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് നവജാത ശിശുക്കളുടെ എണ്ണം 260,600ൽ നിന്ന് 249,000 ആയി കുറഞ്ഞുവെന്നാണ് കണക്ക്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments