വിർജീനിയ ബസ് അപകടം: അഞ്ച് മരണം; ഡ്രൈവർക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് യുഎസ് ഗതാഗത സെക്രട്ടറി

Global Indian Writer · May 30, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വിർജീനിയ:അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിർജീനിയ ബസ് അപകടത്തിലെ ഡ്രൈവർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി. വാണിജ്യ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം എന്ന ഫെഡറൽ നിയമത്തിന്റെ ലംഘനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂയോർക്കിൽ നിന്ന് നോർത്ത് കരോളിനയിലേക്ക് പോയ ഇ&പി ട്രാവൽ ബസ്, റോഡ് പണി നടക്കുന്ന സ്ഥലത്ത് വേഗത കുറയ്ക്കാതെ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേർ മരിക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്റ്റാറ്റൻ ഐലൻഡ് സ്വദേശിയായ ജിംഗ് എസ്. ഡോങ് (48) എന്ന ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് ഇംഗ്ലീഷ് അറിയാത്ത പശ്ചാത്തലത്തിൽ, ഡ്രൈവർക്ക് ലൈസൻസ് നൽകിയ ന്യൂയോർക്കിലെ രേഖകളെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു. റോഡ് ചിഹ്നങ്ങൾ വായിക്കാനും പോലീസുമായി ആശയവിനിമയം നടത്താനും കഴിയാത്തവർ ബസ് ഓടിക്കാൻ യോഗ്യരല്ലെന്ന് ഷോൺ ഡഫി വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.