വൈറ്റ് ഹൗസിന് മുന്നിൽ വെടിവെപ്പ്: അക്രമി കൊല്ലപ്പെട്ടു

Global Indian Writer · May 24, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വാഷിംഗ്ടൺ: വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാ ചെക്ക് പോയിന്റിൽ ഉണ്ടായ വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ചെക്ക് പോയിന്റിലേക്ക് തോക്കുമായി എത്തിയയാൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രത്യാക്രമണത്തിലാണ് അക്രമി കൊല്ലപ്പെട്ടത്.

വെടിവെപ്പിൽ സമീപത്തുണ്ടായിരുന്ന ഒരു വഴിപോക്കന് പരിക്കേറ്റിട്ടുണ്ട്. സംഭവസമയത്ത് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. വെടിവെപ്പിനെ തുടർന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. നിലവിൽ വൈറ്റ് ഹൗസിലെ ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.