ഗ്രഹപദവിയിലേക്കു പ്ലൂട്ടോയെ തിരികെയെത്തിക്കുന്നതിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നാസ മേധാവി ജാറെദ് ഐസക്മാൻ. സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു ഗ്രഹമല്ലത്രേ, ഇതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എട്ടായിമാറി.
പ്ലൂട്ടോയെ ഗ്രഹപദവിയിൽ പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പഠനങ്ങൾ നാസ നടത്തുന്നുണ്ടെന്നും ജാറെദ് പറഞ്ഞു. എന്നാൽ നാസയ്ക്ക് ഗ്രഹപദവി കൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നാസയ്ക്ക് അധികാരമില്ല. ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയനാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുക. നാസയ്ക്ക് പഠനങ്ങളും തെളിവുകളുമൊക്കെ സമർപ്പിക്കാമെന്നു മാത്രം.
76 വർഷത്തോളം പ്ലൂട്ടോ ഗ്രഹനില നിലനിർത്തി
പ്ലൂട്ടോ, നെപ്റ്റിയൂണിനപ്പുറത്തുള്ള ഒരു പ്രദേശമായ കൈപ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുഗ്രഹമാണ് (ഡ്വാർഫ് പ്ലാനറ്റ്)്. 1930-ൽ ജ്യോതിശാസ്ത്രജ്ഞനായ ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തി. 2006ൽ ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയൻ (IAU) അതിനെ കുള്ളൻ ഗ്രഹമായി തരംതാഴ്ത്തുന്നതുവരെ ഏകദേശം 76 വർഷത്തോളം പ്ലൂട്ടോ ഗ്രഹനില നിലനിർത്തി. ഏകദേശം 2,377 കിലോമീറ്റർ വ്യാസമുള്ള ഗോളമാണ് പ്ലൂട്ടോ. ഇത് ഭൂമിയുടെ ചന്ദ്രന്റെ മൂന്നിൽ രണ്ട് വലുപ്പം മാത്രമാണ്. പ്ലൂട്ടോയുടെ ഉപരിതലത്തിൽ നൈട്രജൻ, മീഥേൻ, കാർബൺ മോണോക്സൈഡ് എന്നിവയുൾപ്പെടെ വിവിധ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു.
പ്ലൂട്ടോയുടെ ഏറ്റവും കൗതുകകരമായ ഒരു സവിശേഷത സങ്കീർണവും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമായ അന്തരീക്ഷമാണ്. നൈട്രജൻ സമ്പുഷ്ടമായ അന്തരീക്ഷമാണ് പ്ലൂട്ടോയ്ക്ക്.നാസയുടെ ന്യൂ ഹൊറൈസൺസ് പേടകം പ്ലൂട്ടോയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകിയിട്ടുണ്ട്. പർവതങ്ങളും സമതലങ്ങളും ഐസ് ഫീൽഡുകളും ഉള്ള വൈവിധ്യമാർന്ന പ്രദേശങ്ങൾ ഇതു വെളിപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.