തൃശൂർ: ബ്രൂണെയിൽ കണ്ടെത്തിയത് സുകുമാരക്കുറുപ്പിനെയല്ല, ദാമോദര മേനോനെ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. അസുഖബാധിതനായ ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നോർക്ക നേരത്തെ ഇടപെട്ടിരുന്നതായും ഇതിനായി ഒരു മാസം മുമ്പ് സർക്കാരിന് കത്ത് നൽകിയിരുന്നതായും കണ്ടെത്തൽ. ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആവശ്യപ്രകാരമാണ് നോർക്ക കത്തയച്ചത്.
ഈ കത്തിൽ ദാമോദര മേനോന്റെ വിശദ വിവരങ്ങൾ ഉൾപ്പെടുന്നുണ്ട്. കുറുപ്പ് അല്ലെന്ന ബന്ധുക്കളുടെ വാദം ശരി വെക്കുന്നതാണ് നോർക്കയുടെ ഈ കത്ത്. കത്തിലെ പാസ്പോർട്ട് നമ്പറും പ്രചരിച്ച പാസ്പോർട്ടിലെ നമ്പറും ഒന്നാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ബ്രൂണെയിൽ താമസമാക്കിയ കരുമത്ര സ്വദേശി ദാമോദര മേനോനെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. അസുഖബാധിതനാണെന്നും പരിക്കുപറ്റി ചികിത്സയിൽ ആണെന്നും ദാമോധര മേനോൻ അറിയിച്ചിരുന്നു.
Leave a Comment
Your comment will be visible after admin approval.