CMRL എക്സാലോജിക്ക് കേസിൽ സർക്കാർ തുടർനടപടികൾ എജിയുടെ റിപ്പോർട്ടിന് ശേഷം മാത്രമെന്ന് ആഭ്യന്തര മന്ത്രി

Global Indian Writer · September 9, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: CMRL എക്സാലോജിക്ക് കേസിൽ സർക്കാർ തുടർനടപടികൾ എജിയുടെ റിപ്പോർട്ടിന് ശേഷം മാത്രമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ നിയമോപദേശം തേടണം. വിശദമായി പരിശോധിക്കേണ്ട കാര്യങ്ങൾ ആണ് ഉള്ളത്. എ.ജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. അത് അന്വേഷിച്ച ശേഷമേ സർക്കാർ നിലപാട് സ്വീകരിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന് മുൻവിധിയില്ല. ഇഡി പറഞ്ഞതിൽ ഗൗരവമായ ചില വിഷയങ്ങളുണ്ട്. അതിൽ ധാരാളം പ്രശ്നങ്ങളും ഉണ്ട്. സർക്കാർ അവധാനതയോടെ പ്രവർത്തിക്കണം. ഞങ്ങൾക്ക് രാഷ്ട്രീയ താൽപര്യങ്ങളില്ല. ഇഡിയുടെ റിപ്പോർട്ട് വന്ന സ്ഥിതിക്ക് നമുക്ക് ഉത്തരവാദിത്വമുണ്ട്.

ആരെയും വേട്ടയാടാനും അനാവശ്യമായി കേസിൽ ഉൾപ്പെടുത്താനും താല്പര്യമില്ല. നിയമപരമായ ഉത്തരവാദിത്തങ്ങൾ മാത്രം നിർവഹിക്കും. ചെയ്യേണ്ട കാര്യങ്ങൾ സർക്കാരിന് ചെയ്യേണ്ടിവരും. നിലവിൽ ആഭ്യന്തര സെക്രട്ടറിയുടെ പക്കലാണു റിപ്പോർട്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിക്കും. നിയമോപദേശം തേടുമെന്നും ചെന്നിത്തല പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.