പി പി ചെറിയാൻ
ടെക്സസ് :നോർത്ത് ടെക്സസ് സർവകലാശാലയ്ക്ക് (UNT) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ വംശജരായ അനുരാധ-വികാസ് സിൻഹ ദമ്പതികൾ 20 ദശലക്ഷം ഡോളർ (ഏകദേശം 166 കോടി രൂപ) സംഭാവനയായി നൽകി.
ഈ പുതിയ കോളേജിന് ദമ്പതികളുടെ പേരാണ് നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ എന്നിവയിൽ ഉന്നത വിദ്യാഭ്യാസം നൽകുന്നതാണ് ഈ പുതിയ സ്ഥാപനം. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതിനും നൂതന ഗവേഷണങ്ങൾക്കുമായാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്. കുടിയേറ്റക്കാരായ തങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ അവസരങ്ങൾ മറ്റുള്ളവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദമ്പതികൾ വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.