പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി സി : സോഷ്യൽ സെക്യൂരിറ്റി പെൻഷൻ വിതരണ സമയക്രമത്തിൽ വരും മാസങ്ങളിൽ അപൂർവ്വമായ ചില മാറ്റങ്ങൾ വരുത്തി. 5.6 കോടിയിലധികം വിരമിച്ച ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമാണ് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യം ലഭിക്കുന്നത്. പ്രതിമാസം ശരാശരി 2,084 ഡോളറാണ് ഇവർക്ക് ലഭിക്കുന്ന തുക.
നവംബർ 11-ലെ വിമുക്തഭട ദിന പൊതു അവധി പ്രമാണിച്ചാണ് നവംബറിലെ തീയതികളിൽ മാറ്റം വരുത്തിയത്.നവംബറിലെ മാറ്റം: മാസത്തിലെ 1 മുതൽ 10 വരെയുള്ള തീയതികളിൽ ജനിച്ചവർക്ക് നവംബർ 11-ന് ലഭിക്കേണ്ട തുക നവംബർ 10 ചൊവ്വാഴ്ച തന്നെ ലഭിക്കും.
നവംബർ 1 ഞായറാഴ്ച ആയതിനാൽ നവംബറിലെ ആനുകൂല്യം ഒക്ടോബർ 30 വെള്ളിയാഴ്ച വിതരണം ചെയ്യും. ഇതുമൂലം ഒക്ടോബറിൽ രണ്ട് തവണയും നവംബറിൽ തുകയും ലഭിക്കില്ല.ഡിസംബർ 1-നും ഡിസംബർ 31-നും (ജനുവരി 1 അവധിയായതിനാൽ) തുക വിതരണം ചെയ്യും.
Leave a Comment
Your comment will be visible after admin approval.