Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉത്തർപ്രദേശിൽ ബിജെപി നടത്തുന്നത് തോക്ക് കൊണ്ടുള്ള ഭരണം:ഒവൈസി

ഉത്തർപ്രദേശിൽ ബിജെപി നടത്തുന്നത് തോക്ക് കൊണ്ടുള്ള ഭരണം:ഒവൈസി

മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫ് അഹമ്മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐഎംഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ക്രമസമാധാന പാലനത്തിൽ യോഗി ആദിത്യനാഥ് സർക്കാറിന്റെ വൻ പരാജയമാണ് ഇത്. യോഗി രാജിവയ്ക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിൽ ബിജെപി നടത്തുന്നത് തോക്ക് കൊണ്ടുള്ള ഭരണമാണെന്നും നിയമവാഴ്ചയല്ലെന്നും ആരോപിച്ച ഒവൈസി, 2017ൽ ബിജെപി സർക്കാർ രൂപീകരിച്ചത് മുതൽ ഇത് തുടരുകയാണെന്ന് പറഞ്ഞു. സംഭവത്തിൽ സുപ്രിം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ഒവൈസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രക്തം മരവിപ്പിക്കുന്ന ഒരു അരും കൊലയാണിത്. ഈ സംഭവം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യമാണ് ഉയർത്തുന്നത്. ഇതിനുശേഷം രാജ്യത്തിന്റെ ഭരണഘടനയിലും ക്രമസമാധാനപാലനത്തിലും പൊതുജനങ്ങൾക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകുമോ?ഉത്തർപ്രദേശ് മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സുപ്രിംകോടതി സ്വമേധയാ വിഷയം ഏറ്റെടുക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിക്കുകയും ആ സംഘത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉണ്ടാകാതിരിക്കുകയും വേണം. ഞാൻ സുപ്രീം കോടതിയിൽ അപേക്ഷിക്കുന്നുവെന്നും ഒവൈസി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments