കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത് ഗുരുതര നിരീക്ഷണങ്ങളെന്ന് മുഖ്യമന്ത്രി

Global Indian Writer · October 15, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത് ഗുരുതര നിരീക്ഷണങ്ങളെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിര്‍ദേശം മറികടന്നത് റൂള്‍സ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബി വഴി വന്ന അധിക ചെലവ് 13,103 കോടി രൂപയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മസാല ബോണ്ട് വഴി നഷ്ടമുണ്ടായത് 181 കോടി രൂപയാണ്. സര്‍ക്കാര്‍ വായ്പ എടുക്കുമായിരുന്നെങ്കില്‍ ഉണ്ടാകുന്നതിനേക്കാള്‍ 396 കോടി പ്രതിവര്‍ഷ അധിക പലിശ ഉണ്ടായി.


ഭൂമി ഏറ്റെടുക്കലില്‍ പകുതിയിലധികം നടന്നത് കണ്ണൂരില്‍ ആണ്. കണ്ണൂരില്‍ 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്തതില്‍ 50 ഏക്കര്‍ മാത്രമാണ് ഉപയോഗിച്ചത്. ബാക്കി വെറുതേ ഇട്ടിരിക്കുകയാണ്. അഞ്ചിരട്ടി തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വീണ്ടും 4000 ഏക്കര്‍ ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പടുവിച്ചു. എന്തിനാണ് ഇത്രയും ഭൂമി വലിയ വില നില്‍കി കണ്ണൂരില്‍ ഏറ്റെടുത്തതെന്ന് ആര്‍ക്കും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെയും ധനവകുപ്പിന്റേയും നിയന്ത്രണം മറികടന്ന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവര്‍ത്തിച്ചത്. കിഫ്ബി മുന്‍ സിഇഒ ഇരട്ട പദവി വഹിച്ചു. കണ്‍സള്‍ട്ടന്‍സിക്ക് പണം നല്‍കിയതിലും വ്യക്തമായ ക്രമക്കേട് നടന്നു. സര്‍ക്കാര്‍ നല്‍കുന്ന തുക മുഴുവന്‍ വായ്പയുടെ തിരിച്ചടവിനുവേണ്ടിയാണ് ഉപയോഗിച്ചത്. സര്‍ക്കാര്‍ നല്‍കിയ 99.4 ശതമാനവും ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടിയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.