ആലപ്പുഴ–ചങ്ങനാശ്ശേരി റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പി.കെ. ബഷീർ

Global Indian Writer · October 18, 2026 · 1 min read · 0 Comments · 0 Shares

ആലപ്പുഴ: മാക്കേകടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവിവാദങ്ങൾക്കും വാക്കുതർക്കങ്ങൾക്കും വേദിയായി. പാലത്തിന്റെ നിർമാണത്തിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ പങ്ക് ചൂണ്ടിക്കാട്ടി മുൻ എംപി എ.എം. ആരിഫ് രംഗത്തെത്തിയപ്പോൾ, പ്രസംഗിക്കാൻ അവസരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വൈക്കം മുൻ എംഎൽഎ സി.കെ. ആശ വേദിവിട്ടു.


പാലത്തിന്റെ 90 ശതമാനം നിർമാണവും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പൂർത്തിയാക്കിയതെന്ന് എ.എം. ആരിഫ് പറഞ്ഞു. അന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് ഉദ്ഘാടനം നടത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തീയതി ലഭിക്കാത്തതിനാലാണ് അന്ന് ചടങ്ങ് നടക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പാലം ഒരു ദിവസംകൊണ്ട് ഉണ്ടായതല്ലെന്നും വർഷങ്ങളായുള്ള ജനപ്രതിനിധികളുടെ ഇടപെടലിന്റെയും പരിശ്രമത്തിന്റെയും ഫലമാണെന്നും ആരിഫ് പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ മുൻപ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ വിസ്മരിക്കുന്നുവെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. പ്രസംഗത്തിനിടെ ആരിഫിനെ കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ചതായും റിപ്പോർട്ടുണ്ട്.


ഇതിനിടെ, ആലപ്പുഴ–ചങ്ങനാശ്ശേരി (എ.സി.) റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും രംഗത്തെത്തി. 647 കോടി രൂപയുടെ നിർമാണച്ചെലവ് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.