Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅടുത്ത ലോകകപ്പിന് താനുണ്ടാകില്ലെന്ന് മെസി

അടുത്ത ലോകകപ്പിന് താനുണ്ടാകില്ലെന്ന് മെസി

അടുത്ത ലോകകപ്പിന് താനുണ്ടാകില്ലെന്ന് ഉറപ്പിച്ച് ലോക ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസി. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് വിജയം ജീവിതത്തിലെ ഏറ്റവും അവസ്മരണീയ ഒന്നാണെന്ന് താരം പറഞ്ഞു . 2026 ലോകകപ്പില്‍ മാന്ത്രികത തീര്‍ക്കാന്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പിച്ചത്തോടെ നിരാശയിലാണ് ആരാധകര്‍. അമേരിക്കയും കാനഡയുമാണ് അടുത്ത ലോകകപ്പിന് വേദിയാവുന്നത്. പി എസ് ജി വിട്ട് അമേരിക്കന്‍ ക്ലബ് ഇന്റര്‍ മിയാമിയിലേക്ക് ചെക്കറിയ മെസ്സി കരിയറിന്റെ അവസാന ഘട്ടത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത് ഉറപ്പിക്കുകയാണ് ലോകം.

അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍മിയാമിയുമായി മെസി കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. പണത്തിന് വേണ്ടിയല്ല താന്‍ ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പിട്ടതെന്ന് അദ്ദേഹം അറിയിച്ചു. പണമുണ്ടാക്കാന്‍ ആണെങ്കില്‍ തനിക്ക് അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോയാല്‍ മതിയായിരുന്നു. പണത്തിന് വേണ്ടിയായിരുന്നേല്‍ അത് മതിയായിരുന്നു. പണം മുന്നില്‍ കണ്ടല്ല, മറിച്ച് മറ്റ് എവിടെയെങ്കിലും പോയി കളിക്കണം എന്നതായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments