ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനോട് വിശ്രമത്തില്‍ പോകാന്‍ നിർദ്ദേശിച്ച് ഡോക്ടര്‍മാര്‍. പഴയതുപോലെ ഇനി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ സംവദിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ തന്നോട് ക്ഷമിക്കണമെന്നും അമിതാഭച്ചന് ആരാധകരോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും താരം അറിയിച്ചു.
തനിക്ക് കുറച്ചു ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇപ്പോൾ എഴുതാനും ആരാധകരുമായി സംസാരിക്കാനും സാധിക്കാത്തതെന്നും അമിതാഭ് ബച്ചന് ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. വിജയദശമി ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.