ഹൂസ്റ്റണ്‍ : അമേരിക്കൻ മണ്ണിൽ ഉമ്മൻ ചാണ്ടിക്ക് ആദരവുമായി കുർബ്ബാന അർപ്പിച്ച് കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്കാ ബാവ. സാധാരണക്കാരനായി ജീവിച്ച് സാധാരണക്കാരുടെ മനസ്സറിഞ്ഞ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ജനഹൃദയങ്ങളിൽ എക്കാലവും അദ്ദേഹം ജീവിക്കുമെന്നും അനുസ്മരണ പ്രഭാഷണത്തിൽ കത്തോലിക്കാ ബാവ പറഞ്ഞു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നോര്‍ത്ത് അമേരിക്കയിലെ പതിനൊന്നാമത് കാത്തലിക് കണ്‍വന്‍ഷനോട് അനുബന്ധിച്ചാണ് ഉമ്മൻ ചാണ്ടിക്ക് ആദരവ് അർപ്പിച്ചത്.
പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാവുകയാണ് കൺവൻഷൻ. തുടർന്ന് എപ്പാര്‍ക്കിയുടെ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ സ്റ്റെഫാനോസ് തിരുമേനി പ്രഭാഷണം നടത്തി.