തിരുവനന്തപുരം: ജനപ്രതിനിധിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാറ്റിയെഴുതിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. മനസ് തകർന്നവർക്ക് രക്ഷകനായിരുന്നു ഉമ്മൻ ചാണ്ടി. വെട്ടിപ്പിടിക്കുന്നതിനേക്കാൾ വിട്ട് കൊടുക്കുന്നതിനാണ് ഉമ്മൻ ചാണ്ടി പ്രാധാന്യം നൽകിയത്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ കെ.പി.സി.സിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് പരാമർശം.
വന്യമായ ആരോപണങ്ങളാണ് ഉമ്മൻ ചാണ്ടിക്ക് നേരിടേണ്ടി വന്നത്. എന്നാൽ, തരം താണ രീതിയിൽ അക്ഷേപിച്ചവരോട് പോലും അതേ രീതിയിൽ ഉമ്മൻ ചാണ്ടി പ്രതികരിച്ചില്ല. കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച നേതാവാണെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.