Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകയ്യില്‍ കരുതിയത് കളിത്തോക്ക് ആകാം : ബാലയെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്

കയ്യില്‍ കരുതിയത് കളിത്തോക്ക് ആകാം : ബാലയെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്

കൊച്ചി: യൂട്യൂബ് വ്‌ളോഗറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബാലയെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്. കയ്യില്‍ കരുതിയത് കളിത്തോക്ക് ആകാമെന്നാണ് പൊലീസ് നിഗമനം. തോക്ക് ഉപയോഗിച്ചതില്‍ വിശദമായ പരിശോധനക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി ബാലയെ വിശദമായി ചോദ്യം ചെയ്യും. സംഭവസമയത്ത് കയ്യില്‍ കരുതിയ തോക്ക് പിടിച്ചെടുക്കും. കളിത്തോക്കില്‍ അബദ്ധം സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

ചെകുത്താന്‍ എന്ന പേരില്‍ വ്‌ളോഗ് ചെയ്യുന്ന അജുവിനെയും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് കേസ്. അജുവിന്റെ സുഹൃത്ത് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാരന്‍. തൃക്കാക്കര പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. തനിക്കെതിരെ അജു അലക്‌സ് വീഡിയോ ചെയ്തതിലെ വിരോധമാണ് ബാല വീട്ടില്‍ വന്ന് ഭീഷണപ്പെടുത്താന്‍ കാരണമെന്നാണ് എഫ്‌ഐആര്‍.

യൂട്യൂബ് വ്‌ളോഗറുടെ ആരോപണം തെറ്റെന്ന് നടന്‍ ബാല പ്രതികരിച്ചിരുന്നു. താന്‍ വ്‌ളോഗറെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഗുണ്ടകളുമായല്ല പോയത്, കൂടെയുണ്ടായിരുന്നത് ഭാര്യയും ജിം കോച്ചും ഡ്രൈവറുമായിരുന്നു എന്നും ബാല റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. വ്‌ളോഗര്‍ എല്ലാവരെയും പറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിലൂടെ കണ്ടന്റുണ്ടാക്കി കാശുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ബാല ആരോപിച്ചിരുന്നു.

നേരത്തെ അജുവിന്റെ മുറിയില്‍ എത്തിയ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തത് എന്നും ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ് എന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments