തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കർ വക്കം പുരുഷോത്തമനും ആദരം അർപ്പിച്ച് 15–ാം നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് ആരംഭിക്കും. 12 ദിവസം സമ്മേളിച്ച് 24ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മറ്റു കക്ഷിനേതാക്കൾ എന്നിവർ ചരമോപചാരം അർപ്പിക്കും.
മറ്റു നടപടികളിലേക്ക് കടക്കാതെ സഭ ഇന്നത്തേക്കു പിരിയും. ചോദ്യോത്തരവേള പകർത്താൻ ദൃശ്യമാധ്യമങ്ങൾക്ക് പ്രവേശനം നൽകണം എന്ന് പ്രതിപക്ഷ നേതാവ് കത്തു നൽകിയെങ്കിലും സ്പീക്കർ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 53 വർഷം തുടർച്ചയായി എംഎൽഎ ആയി പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയില്ലാതെയാണു 15–ാം കേരള നിയമസഭയുടെ 9–ാം സമ്മേളനം ആരംഭിക്കുന്നത്. മുൻനിരയിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ ഇരിപ്പിടം മാറ്റി സീറ്റുകൾ പുനഃക്രമീകരിക്കും.