ഇന്‍ഡ്യാ സഖ്യ മാര്‍ച്ചില്‍ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

Global Indian Writer · October 29, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് നടക്കുന്ന ഇന്‍ഡ്യാ സഖ്യ മാര്‍ച്ചില്‍ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടേണ്ടതില്ലെന്നും അതിന് ബിജെപിക്ക് ധൈര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാംലീല മൈതാനിയിലെ മാര്‍ച്ച് ജനാതിപത്യത്തെ സംരക്ഷിക്കാനാണ്. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മാര്‍ച്ചല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ക്കെതിരായി ജനങ്ങള്‍ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് രാജ്യത്തിനായുള്ള പോരാട്ടമാണ്, ഭരണഘടനയും രാജ്യവും സംരക്ഷിക്കാന്‍ ഒന്നിച്ച് മുന്നേറണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നവംബര്‍ ഒന്നിന് നടക്കുന്ന ഇന്‍ഡ്യാ സഖ്യ റാലിയില്‍ പതിനായിരത്തോളം സിപിഐഎം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ നിന്ന് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുമെന്നും ആളുകളെ തടയാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. ബിജെപി പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിഷേധം നടത്തുന്നുണ്ടെന്നും ബ്രിട്ടാസ് പരിസഹിച്ചു.

അതേസമയം, രാംലീല മൈതാനിയിലെ റാലിയുമായി ബന്ധപ്പെട്ട് ഇന്‍ഡ്യാ സഖ്യ നേതാക്കളുടെ യോഗ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേരും. യോഗത്തിനായി പ്രിയങ്ക ഗാന്ധി, പവന്‍ ഖേര, ജയറാം രമേശ്, ജോണ്‍ ബ്രിട്ടാസ്, പിപി സുനീര്‍ അടക്കമുള്ള നേതാക്കള്‍ എത്തിയിട്ടുണ്ട്. നാളത്തെ മോക്ക് ഇംപീച്ച്‌മെന്റ്, രാം ലീല മൈതാനിയിലെ റാലി എന്നിവയാണ് ചര്‍ച്ചാ വിഷയങ്ങള്‍.

Share this story

Leave a Comment

Your comment will be visible after admin approval.