Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊതുകുനാശിനി ഉപകരണത്തില്‍നിന്നുണ്ടായ തീപ്പിടിത്തം: ശ്വാസംമുട്ടി മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും മരിച്ചു

കൊതുകുനാശിനി ഉപകരണത്തില്‍നിന്നുണ്ടായ തീപ്പിടിത്തം: ശ്വാസംമുട്ടി മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും മരിച്ചു

ചെന്നൈ: കൊതുകുനാശിനി ഉപകരണത്തില്‍നിന്നുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുകപടലത്തില്‍ ശ്വാസംമുട്ടി മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും മരിച്ചു. ചെന്നൈയ്ക്കുസമീപം മാത്തൂര്‍ എം.എം.ഡി.എ. കോളനിയില്‍ താമസിക്കുന്ന ഉടൈയാറുടെ അമ്മ സന്താനലക്ഷ്മി(65), കൊച്ചുമക്കളായ സന്ധ്യ(10), പ്രിയ(എട്ട്), സഹോദരന്റെ മകള്‍ പവിത്ര(എട്ട്) എന്നിവരാണ് മരിച്ചത്.

ബൈക്കപകടത്തില്‍ പരിക്കേറ്റ ഉടൈയാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ സെല്‍വിയും ആശുപത്രിയില്‍ നില്‍ക്കുന്നതിനാല്‍ അമ്മ സന്താനലക്ഷ്മി കുട്ടികള്‍ക്ക് കൂട്ടിനായി ഇവരുടെ വീട്ടില്‍ മറ്റൊരു മകന്റെ കുട്ടിയുമായെത്തുകയായിരുന്നു. കൊതുകുനാശിനി ഉപകരണം അമിതമായി ചൂടുപിടിക്കുകയും ഉരുകിവീഴുകയുംചെയ്തതിനെ തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായത്.

ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് പുകയുയരുന്നതുകണ്ട സമീപവാസികള്‍ അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വീട്ടില്‍ ബോധരഹിതരായിക്കണ്ട നാലുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നൈലോണ്‍ വലയിലാണ് കൊതുകുനാശിനി ഉപകരണം ഉരുകിവീണതെന്നും ഇതാണ് തീപ്പിടിത്തത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments